ന്യൂദല്‍ഹി: ബോളിവുഡ് നടന് ഷാരൂഖ് ഖാനെ പാക്കിസ്ഥാനില്‍ സ്ഥിരതാമസത്തിന് ലഷ്കറെ തോയ്ബ ഭീകരന് ഹാഫീസ് സയിദ് ക്ഷണിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സയിദ് ഷാരൂഖിനെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത്.
ഭാരതത്തിലെ പ്രമുഖ മുസ്ളീങ്ങളെല്ലാം തന്നെ കായികം, സിനിമ, കല തുടങ്ങിയ രംഗങ്ങളില്‍ വ്യക്തിത്വത്തിന് വേണ്ടി ഭാരതത്തില്‍ പോരാടുന്നുണ്ട്. ഷാരൂഖ് ഖാനടക്കം അത്തരത്തിലുള്ള ഏതൊരു മുസ്ലീമിനും പാകിസ്ഥാനിലേക്ക് വരാം. മുസ്ലീം ആയതുകൊണ്ട് മാത്രം ഭാരതത്തില്‍ ജീവിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരേയും പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു സയിദ് ട്വിറ്ററില്‍ എഴുതി.
തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷത്തില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായി ഷാരൂഖ് ഖാന് അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഹാഫിസ് സയിദിന്റെ ക്ഷണം. മുംബൈ സ്ഫോടന കേസിന്റെ സൂത്രധാരനും ഭാരതം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കൊടും ഭീകരനുമാണ് ഹാഫിസ് സയിദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: