കൊച്ചി: നുണ പ്രചരണവുമായി കേരളവര്‍മ്മ കോളേജിലെ വിവാദ അധ്യാപിക ദീപ നിശാന്ത് വീണ്ടും ഫേസ്ബുക്കില്‍. ദീപ നിശാന്ത് നിയമനം നേടിയത് അര്‍ഹരായ പലരേയും മറികടന്നാണെന്നും ഇതിന് പിന്നില്‍ വലിയ ക്രമക്കേടുണ്ടെന്നും ജന്മഭൂമി മാസങ്ങള്‍ക്കു മുന്‍പ് വാര്‍ത്ത നല്‍കിയിരുന്നു. അന്നൊന്നും അതിനെതിരെ പ്രതികരിക്കാതിരുന്ന അധ്യാപിക കഴിഞ്ഞ ദിവസം ഈ വാര്‍ത്തക്കെതിരെ ഫേസ്ബുക്കില്‍ ആരോപണവുമായി രംഗത്തെത്തി.
എന്നാല്‍ വാര്‍ത്തയില്‍ പറയുന്ന ആക്ഷേപങ്ങള്‍ക്ക് ഒന്നിനും കൃത്യമായി മറുപടി പറയാന്‍ അവര്‍ തയ്യാറായിട്ടുമില്ല. പി.എച്ച്.ഡിയും എം.ഫില്ലും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ മറികടന്നാണ് എം.എയും നെറ്റും മാത്രമുള്ള ദീപ നിയമനം നേടിയതെന്നാണ് ജന്മഭൂമി വാര്‍ത്തയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത് തന്റെ പോസ്റ്റില്‍ അവര്‍ തന്നെ സമ്മതിക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ പിഎച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് അവകാശവാദം. അതൊരു യോഗ്യതയായി യുജിസി അംഗീകരിച്ചിട്ടില്ലെന്നത് അധ്യാപിക കണക്കിലെടുക്കുന്നില്ല. വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചുനേടിയ ഗവേഷണ ബിരുദവുമായി അഭിമുഖത്തിനെത്തിയവരുടെ പ്രതീക്ഷകള്‍ക്കുമേലാണ് കോഴ വാങ്ങി നിയമനം നടന്നത്.
തനിക്കെതിരെ ആരും കേസ് നല്‍കിയിട്ടില്ലെന്നാണ് മറ്റൊരു വാദം. ദീപക്കെതിരെയല്ല, നിയമനം നടത്തിയവര്‍ക്കെതിരെ അവസരം നഷ്ടമായവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെന്നതാണ് വസ്തുത. ഇക്കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറച്ചുവെക്കുന്നു.
നാട്ടിലെ ചില അവാര്‍ഡുകള്‍ തനിക്ക് കിട്ടിയിട്ടുണ്ടെന്നും അതൊരു വലിയ യോഗ്യതയാണെന്നും ദീപ പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും കോളേജ് അധ്യാപക നിയമനത്തിനുള്ള യോഗ്യതയല്ല എന്ന കാര്യം അവരോര്‍ക്കുന്നില്ല.
കോഴ നല്‍കിയെന്ന ആരോപണത്തെ ചില മന്ത്രിമാരെപ്പോലെ തെളിവില്ല എന്ന മുടന്തന്‍ ന്യായം പറഞ്ഞ് തള്ളാനും അവര്‍ ശ്രമിക്കുന്നു. കോളേജിലെ തന്നെ മറ്റു ചില അധ്യാപകരുടെ നിയമനത്തിന് മാനേജ്മെന്റ് വന്‍ തുക കോഴ വാങ്ങിയെന്ന ആരോപണവും ദീപയുടെ പോസ്റ്റിലുണ്ട്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്മെന്റിനെതിരെതന്നെ അതീവ ഗുരുതരമായ ആരോപണമാണ് ദീപ ഉന്നയിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഒട്ടേറെ എസ്.എഫ്.ഐ, എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദീപക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: