കുമരകം: സ്വന്തം വീഴ്ചകളും അഴിമതിയും മറച്ചുവയ്ക്കാന്‍ ഇടതും വലതും ബിജെപിക്കും സമത്വമുന്നണിക്കും എതിരായി ആരോപണങ്ങള്‍ ഉന്നയിച്ച് മത്സരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ബിജെപി സമത്വമുന്നണി സ്ഥാനാര്‍ത്ഥികളുടെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനമാണ് ബിജെപിയുടെ അജണ്ട. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയില്‍ എട്ട് മന്ത്രിമാര്‍ കേരളത്തിന് കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായിട്ടും നടക്കാത്ത കാര്യമായ വിഴിഞ്ഞം പദ്ധതി കേരളത്തില്‍ നിന്നും ഒരു എംപി പോലുമില്ലാതിരുന്നിട്ടും നരേന്ദ്രമോദി നടപ്പാക്കി. കോണ്‍ഗ്രസ് ഭരണകാലത്ത് 225 കോടിരൂപ വികസനത്തിനായി നല്കിയപ്പോള് മോദി സര്‍ക്കാര്‍ കേരളത്തിന് വേണ്ടി 1200 കോടി രൂപ ചെലവഴിച്ചു. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസിന്റെ ആറ് പ്രധാനമന്ത്രിമാരും വെള്ളിക്കരണ്ടിയുമായി പിറന്നവരായതുകൊണ്ട് അവര്‍ക്ക് പിന്നാക്ക ജനവിഭാഗത്തിന്റെ വിഷമതകള്‍ മനസിലാകില്ലെന്നും ജോര്‍ജ്ജ് കുര്യന് പറഞ്ഞു. ബിജെപി ജില്ലാ സെക്രട്ടറി ശശികുമാര്‍, സുനില്‍കുമാര്‍, ഏറ്റുമാനൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്‍.വി.ബൈജു, അഭിലാഷ് ശ്രീനിവാസന് എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: