കോട്ടയം: പെന്ഷന് ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള അധികൃതനീക്കത്തിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറാഫീസ് പടിയ്ക്കല്‍ പ്രതിഷേധ യോഗം ചേര്‍ന്നു. പെന്ഷന് കമ്മ്യൂട്ടേഷന്‍ എന്ന ആനുകൂല്യമാണ് ദേവസ്വം കമ്മീഷണറുടെ ഉത്തരവുമൂലം നിയന്ത്രിച്ചിരിക്കുന്നത്. ഏറ്റുമാനൂര്‍, മുണ്ടക്കയം, കോട്ടയം എന്നീ ഗ്രൂപ്പിന്റെ കീഴിലെ സര്‍വ്വീസ് പെന്‍ഷന്‍കാര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. വിവാദ ഉത്തരവിന്റെ പകര്‍പ്പ് യോഗത്തില്‍ കത്തിച്ചു. ജി.സോമശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഷേധ കൂട്ടായ്മ പി.സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.ഡി.പോറ്റി, എ.കെ.രാമപ്പിഷാരടി, എസ്.അനില്‍, എന്‍.ആര്.പ്രംകുമാര്‍, പി.ഇ.രാജീവന്, പി.കെ.മാധവപ്പണിക്കര്‍, എം.ജി.രാമചന്ദ്രന് നായര്‍, രാജേന്ദ്രപ്രസാദ്, എം.എന്‍.പി.നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: