പള്ളുരുത്തി: ബിജെപി സ്ഥാനാര്‍ത്ഥിയായി കെ.കെ. റോഷന് കുമാര്‍ മത്സരിക്കുന്ന കോണം ഡിവിഷനില്‍ മത്സരം തീ പാറുന്നു. സിപിഎം ശക്തികേന്ദ്രമായ കോണം ഡിവിഷനില്‍ ഇത്തവണ ശക്തമായ മാറ്റം ഉണ്ടാകണമെന്നാണ് ജനാഭിലാഷം. 18-ാം ഡിവിഷനിലെ കടുത്ത വെള്ളക്കെട്ടും അടിസ്ഥാന സൗകര്യക്കുറവും ജനത്തെ വലയ്ക്കുന്ന പ്രധാന പ്രശ്നം. മാറിവരുന്ന മുന്നണികള്‍ ഡിവിഷന് കാര്യമായ പരിഗണന നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഭരണകക്ഷിയോടുള്ള നാട്ടുകാരുടെ പ്രതിഷേധം ബിജെപിക്ക് ഗുണമായിത്തീരുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു. പരമാവധി വികസനം പതിനെട്ടാം ഡിവിഷനിലേക്ക് കൊണ്ടുവരാനാണ് തന്റെ ്രശമമെന്ന് റോഷന് കുമാര്‍ പറഞ്ഞു. ബിജെപി തൃപ്പൂണിത്തുറ മണ്ഡലം മീഡിയാ സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: