കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ വികസനവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട അപ്പീല്‍ ഹൈക്കോടതി തള്ളി. നിയമവിരുദ്ധമായി സ്ഥലം ഏറ്റെടുക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ തിരുവനന്തപുരം സ്വദേശി വി. രാജീവ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സര്‍ക്കാരിനു വിവേചനാധാകാരം ഉണ്ടെന്നു കോടതി വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചോ എന്നതാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. നിലവില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന സിംഗിള്‍ബെഞ്ചിന്റെ വിലയിരുത്തലില്‍ അപാകതയില്ലെന്നു കണ്ട കോടതി അപ്പീല്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: