വെഞ്ഞാറമൂട്: ആഹാരം പോലുമില്ലാതെ പണിയെടുത്ത ജീവനക്കാര്‍ക്ക് അലവന്‍സും വിശ്രമവും നല്കാന് അധികൃതര്‍ തയാറായില്ല. വാമനപുരം ബ്ലോക്കിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞ് വെഞ്ഞാറമൂട്ടിലെ കൗണ്ടിംഗ് കേന്ദ്രത്തിലെത്തിയ പോളിംഗ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഓരോ ബൂത്തിലും മൂന്നോ നാലോ ജീവനക്കാരെ വീതമാണ് വിന്യസിച്ചത്. ഇവര്‍ക്ക് ആഹാരം എത്തിക്കാനുള്ള ക്രമീകരണം ഒരുക്കിയില്ല. എല്ലാവരും പുറത്തുപോയി കഴിച്ചശേഷം വിശ്രമിക്കുകപോലും ചെയ്യാതെ ഡ്യൂട്ടിയിലേക്ക് മടങ്ങി. പോളിംഗ് സാമഗ്രികള്‍ ബൂത്തില്‍ എത്തിക്കാനും വോട്ടിംഗിനുശേഷം തിരികെ വെഞ്ഞാറമൂട്ടിലെ കൗണ്ടിംഗ് കേന്ദ്രത്തില്‍ കൊണ്ട് വരുന്നതിനും വാഹനം നല്‍കിയതിലും അപാകത ഉണ്ടായി. റൂട്ട് കൊടുത്തതിലെ പാളിച്ച കാര്യങ്ങള്‍ വൈകാന്‍ ഇടയാക്കി. വോട്ടിംഗ് കഴിഞ്ഞ് എത്തിയ ജീവനക്കാര്‍ക്ക് ഭാഗികമായി മാത്രമേ അലവന്‍സ് നല്കിയുള്ളൂ. വിശ്രമം പോലുമില്ലാതെ രണ്ടുദിവസം ജോലി ചെയ്തവര്‍ക്ക് നല്‍കേണ്ട അലവന്‍സില്‍ പകുതി മാത്രം കൊടുത്തത് പ്രതിഷേധത്തിനിടയാക്കി. പോളിംഗ് ഉദ്യോഗസ്ഥരായി നിയമന ഉത്തരവ് ഇറക്കാത്തതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ആഫീസര്‍ ഇറക്കിയ ഉത്തരവിലെ പോരായ്മയാണ് കുഴപ്പങ്ങള്‍ക്ക് കാരണം. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ തുക നല്കാന് നടപടി സ്വീകരിച്ചതായും അഞ്ചാംതീയതി വോട്ടെണ്ണല്‍ പരിശീലനത്തിനെത്തുമ്പോള്‍ അലവന്‍സ് തുക നല്‍കുമെന്ന് റിട്ടേണിംഗ് ആഫീസര്‍ സാം ഫ്രാങ്ക്ലിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: