നെയ്യാറ്റിന്‍കര: ഉദിയന്കുളങ്ങരയിലുളള ഇലക്ട്രിസിറ്റി ഓഫീസില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരമാണ് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായത്. വൈദ്യുതി ബില്ല് അടയ്ക്കുന്നതുമായുളള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഉച്ചമുതല്‍ സ്ത്രീകളടക്കം നിരവധി പേര് ബില്ലടയ്ക്കാന്‍ എത്തിയിരുന്നു. അഞ്ച് മണികഴിഞ്ഞും അന്പതിനു മുകളില്‍ ആള്ക്കാര് ബില്ലടയ്ക്കാന്‍ ഉണ്ടായിരുന്നു. സമയം കഴിഞ്ഞപ്പോള്‍ ക്യൂവില്‍ നിന്ന ആള്‍ക്കാരെ അവഗണിച്ച് അധികൃതര്‍ കൗണ്ടര്‍ അടച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
വിവരമറിഞ്ഞെത്തിയ പാറശാല എസ്ഐ ബിജുകുമാര്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണം സ്വീകരിക്കുകയും സംഘര്‍ഷം ഒഴിവാകുകയുമായിരുന്നു. ഇരുപത്തി എണ്ണായിരത്തോളം ഉപഭോക്താക്കളുളള ഉദിയന്‍കുളങ്ങര ഇലക്ട്രിസിറ്റിഓഫീസി ല്‍ പണംസ്വീകരിക്കാന് ഒറ്റ കൗണ്ടര്‍ മാത്രമാണുളളത്. ഇന്നലെരാത്രി എട്ടുമണിക്കു ശേഷവും നിരവധി ആള്ക്കാര് ക്യൂവിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: