Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്റെ ഭക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2015, 09:27 pm IST
in Samskriti

അത്യാവേശത്തോടെ ചിത്രകൂടത്തിനു മുകളിലെത്തിയ ഭരതന്‍ വലുതും സുന്ദരവും കരിമ്പന, കുടപ്പന, മരുത് ഇവയുടെ ഇലകള്‍കൊണ്ട് മേഞ്ഞതും തറയില്‍ മൃദുവായ കുശപ്പുല്ലുവിരിച്ചതുമായ പര്‍ണശാല കണ്ടു. വെറും നിലത്ത് കൃഷ്ണമൃഗത്തിന്റെ തോല്‍ ധരിച്ചവനും മരവുരി ഉടുത്തവനും ജടാമകുടം ധരിച്ചവനും അഗ്നിയെപ്പോലെ ജ്വലിക്കുന്നവനുമായ രാമന്‍ സീതയോടൊപ്പം ഇരിക്കുന്നതുകണ്ടു. ദുഃഖപാരവശ്യത്തോടെ ഓടി അടുത്തുചെന്നു. കണ്ണുനീരോടെ കാല്‍ക്കല്‍ വീണുരുണ്ടു. ശത്രുഘ്‌നനും നിലവിളിച്ചുകൊണ്ട് ജ്യേഷ്ഠപാദങ്ങളില്‍ വീണു. ശ്രീരാമന്‍ രണ്ടുപേരെയും ആലിംഗനം ചെയ്തുകൊണ്ട് കണ്ണീരൊഴുക്കി. അദ്ധ്യാത്മരാമായണം മൂലഗ്രന്ഥത്തിലും കിളിപ്പാട്ടിലും ഈ ഭാഗം ആകെ ഭക്തിമയമാണ്.

തെങ്ങും, കവുങ്ങും, മന്ദാരവും ആവണക്ക്, ചമ്പകം, അശോകം, പ്ലാവും ഇലഞ്ഞിയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന നാനാ മൃഗങ്ങള്‍ നിറഞ്ഞ രാമാശ്രമം ഭരതന്‍ കണ്ടുവണങ്ങി.

ഭാഗ്യവാനായ ഭരതനതുനേരം മാര്‍ഗ്ഗരജസി പതിഞ്ഞു കാണായ് വന്നു

സീതാരഘുനാഥ പാദാരവിന്ദങ്ങള്‍ നൂതനമായതിശോഭനം പാവനം

അങ്കുശാബ്ജധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്

വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ

രേണുതന്‍ മൗലിയില്‍ കോരിയിട്ടീടിനാന്‍

ശ്രീരാമന്റെ പാദാരവിന്ദങ്ങള്‍ മണ്ണില്‍ കിടന്നുരുണ്ടു കരഞ്ഞു, പിന്നെ ആ പൊടി ശിരസ്സില്‍ വാരിയണിഞ്ഞു. ഞാന്‍ പരമധന്യനാണ്. ബ്രഹ്മാവ്, നാരദന്‍ തുടങ്ങിയ ദേവഗണങ്ങളും വേദങ്ങളും സദാ അന്വേഷിച്ചുകൊണ്ടിരിക്കുന്ന രാമചന്ദ്രന്റെ പദ ചിഹ്നങ്ങള്‍ പതിഞ്ഞ ഭൂമി എനിക്കുകാണാന്‍ സാധിച്ചല്ലോ. ഈ പാദരേണുക്കള്‍ അവരന്വേഷിച്ചാലും കിട്ടാത്തതാണല്ലോ എന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് മുന്നോട്ടുനടന്നപ്പോള്‍ സാക്ഷാല്‍ ഭഗവദ്വിഗ്രഹം കാണുന്നു.

എഴുത്തച്ഛന്റെ മനോഹര വര്‍ണ്ണന:

സുന്ദരം രാമചന്ദ്രം പരമാനന്ദ മന്ദിര മിന്ദ്രാദിവൃന്ദാരകവൃന്ദ

വന്ദിതാമിന്ദിരാമന്ദിരോരഃസ്ഥലമിന്ദ്രാ വരജമിന്ദീവരലോചനം എന്നിങ്ങനെ നീളുന്നു.

രാമചന്ദ്രരൂപം പരമസുന്ദരം, പരമാനന്ദത്തിന് ഇരിപ്പിടം, ഇന്ദ്രാദിദേവന്മാരുടെ വൃന്ദം വന്ദിക്കുന്നവള്‍, ലക്ഷ്മീഭഗവതിയുടെ ഇരിപ്പിടമായ മാറിടം, ഇന്ദ്രന്റെ അനുജനായവന്‍ (വാമനമൂര്‍ത്തി), കരിങ്കൂവളപ്പൂപോലെയുള്ള കണ്ണുകള്‍, കറുകയിലപോലെ കറുത്തു മനോഹരമായവന്‍, നീലത്താമരയിതള്‍പോലെയുള്ള നോട്ടം, രാമം, ജടകൊണ്ടുള്ള കിരീടം, ചന്ദ്രബിംബംപോലെ ശോഭിക്കുന്ന മുഖം, പ്രകാശിക്കുന്ന പതിനായിരം സൂര്യന്മാരുടെ ശോഭ, മിന്നല്‍പ്പിണര്‍പോലെ സുന്ദരിയായ സീതയാകുന്ന വിദ്യാദേവിയുമായി വിനോദിച്ചിരിക്കുന്ന പ്രകാശിക്കുന്നവനും, പരമാത്മാവും, വ്യാകുലങ്ങളില്ലാത്തവനും മാറിടത്തില്‍ ശ്രീവത്സം എന്ന മറുകുള്ളതും ലക്ഷ്മീദേവിയുടെ ഭവനവുമായ മാറിടം, ജഗത്തു മുഴുവന്‍ നിറഞ്ഞിരിക്കുന്നവനും നാശമില്ലാത്തവനും ലക്ഷ്മണനാല്‍ സേവിക്കപ്പെടുന്നവനും, ദക്ഷാരിയായ ശിവനാല്‍ പൂജിക്കപ്പെടുന്നവനും ഗരുഡനെ വാഹനമാക്കിയവനും രാക്ഷസന്മാരെ നശിപ്പിച്ചവനും, രക്ഷിക്കുന്ന നോട്ടത്തോടുകൂടിയവനും അനന്തനെ മെത്തയാക്കിയവനും ഉദരത്തില്‍ അനേകം ബ്രഹ്മാണ്ഡങ്ങളെ അടക്കിയവനും കാരുണ്യപൂര്‍ണനുമായ ദശരഥ പുത്രനായ രാമനെ വനത്തിന്റെ പശ്ചാത്തലത്തില്‍ ഭരതന്‍ കണ്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

India

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

India

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

India

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.