മാധവാചാര്യര്‍ എന്ന പേരിലാണ് വിദ്യാരണ്യസ്വാമി അറിയപ്പെടുന്നത്. വേദാന്തജ്ഞാനത്തില്‍ അഗാധമായ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം നാലുവേദങ്ങള്‍ക്കും ഭാഷ്യം രചിച്ചു. പഞ്ചദശി, അനുഭൂതി പ്രകാശം, ജീവന്‍ മുക്തി വിവേകം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഗായത്രി ദേവി അദ്ദേഹത്തില്‍ പ്രസാദിച്ച് ദക്ഷിണഭാരതത്തിലെ ഹംപി എന്ന സ്ഥലത്ത് സ്വര്‍ണമഴ പെയ്യിച്ചതായി പറയുന്നു.
ഗുക്ക, ബുക്ക എന്നീ സഹോദരിമാരിലൂടെ അദ്ദേഹം വിജയനഗര സാമ്രാജ്യം സ്ഥാപിച്ചതിനാല്‍ രാജ്യസ്രഷ്ടാവെന്നും അറിയപ്പെടുന്നു. തപസ്സിലും ധര്‍മത്തിലും ജ്ഞാനത്തിലും ത്യാഗത്തിലും വിദ്യാരണ്യനെപ്പോലെ ആയിത്തീരാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: