കൊച്ചി: അദ്ധ്യായന വര്‍ഷത്തെ രണ്ടാം വാള്യത്തിലേക്കുള്ള പാഠപുസ്തകം കെബിപിഎസില്‍ അച്ചടി പൂര്‍ത്തിയാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്കും എയ്ഡഡ് സ്കൂളിലേക്കുമുള്ള 1.25 കോടി പാഠപുസ്തകങ്ങള്‍ പ്രിന്റ് ചെയ്തു. കെബിപിഎസ് തന്നെ പുസ്തകം നേരിട്ട് സ്കൂളുകളില്‍ എത്തിക്കും.
അണ് എയ്ഡഡ് സ്കൂളുകളിലേക്കുള്ള പുസ്തകങ്ങള്‍ കെബിപിഎസിന്റെ എല്ലാ ജില്ലാ ഡിപ്പോകളില്‍നിന്നും ടെക്സ്റ്റ് ബുക്ക് ഓഫീസറുടെ ഡെലിവറി നോട്ടിനോടൊപ്പം വന്നാല്‍ ലഭിക്കുന്നതാണ്.
സപ്തംബര്‍ 10 ന് ചാര്‍ജെടുക്കുമ്പോള്‍ 7 ലക്ഷം പുസ്തകങ്ങള്‍ മാത്രമേ പ്രസ്സില്‍ പ്രിന്റ് ചെയ്തിരുന്നുള്ളൂ. എന്നാല്‍ തുടര്‍ന്നുള്ള 50 ദിവസങ്ങളില്‍ ഒരു കോടി 18 ലക്ഷം പുസ്തകങ്ങളാണ് കെബിപിഎസ് പ്രിന്റ് ചെയ്തത്.
പുറം കരാര്‍ നല്‍കാതെയും ഓവര്ടൈമിലുള്ള അധിക വേതനം ഇല്ലാതെയുമാണ് ഈ നേട്ടം കൈവരിച്ചത് എന്ന് പുതിയ എംഡി ടോമിന് തച്ചങ്കരി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: