അഞ്ചാലുംമൂട്:’പെരിനാട്ടില്‍ തെരഞ്ഞെടുപ്പ് തലേദിവസം സ്വന്തം സ്ഥാനാര്‍ത്ഥിയെ അക്രമിച്ച സംഭവത്തില്‍ എല്‍ഡിഎഫ് പ്രതിക്കൂട്ടിലാകുന്നു. സിപിഐയുടെ നേതാവും പെരിനാട് പതിനെട്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലെറ്റസ് ജെറോമിനാണ് വോട്ടെടുപ്പിന് തലേദിവസം രാത്രി മുഖമൂടി ധാരികളുടെ അക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റത്. പെരിനാട് പഞ്ചായത്ത് ഓഫീസിനു സമീപം ബൂത്ത് ഓഫീസ് കെട്ടിക്കൊണ്ടു നില്‍ക്കവെയായിരുന്നു അക്രമം.
നിലവിളികേട്ട് സമീപത്ത് തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഓടിയെത്തുകയും ലെറ്റസിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. അതേസമയം അക്രമത്തെ ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ എല്‍ഡിഎഫ് കെട്ടിവയ്ക്കുകയായിരുന്നു. പ്രദേശത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാണെത് മനസിലാക്കി എല്‍ഡിഎഫ് ആസൂത്രിത അക്രമം നടത്തുകയായിരുന്നു. അക്രമത്തിന് പിന്നീല് പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടു വരാനുള്ള ശ്രമത്തിലാണ് അഞ്ചാലുംമൂട് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: