പാട്ന: സിഖ് വിരുദ്ധകലാപം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നവംബര്‍ രണ്ടാണ്. 1984ലെ നവംബര്‍ രണ്ട് ഓര്‍മ്മയില്ലേ. ഒക്ടോബര്‍ 31ന് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു ശേഷം സിഖുകാരെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഇതുമായി ബന്ധപ്പെട്ട് ഇന്നും പ്രതിക്കൂട്ടിലാണ്. അവരാണ് ഇന്ന് നമ്മെ സഹിഷ്ണുതയുടെ പാഠം പഠിപ്പിക്കാന്‍ വരുന്നത്. ഇന്നും ആ സിഖ് കുടുംബങ്ങളുടെ കണ്ണീര് തോര്‍ന്നിട്ടില്ല.ബീഹാറില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് മോദി ആഞ്ഞടിച്ചു.
രാജ്യത്ത് അസഹിഷ്ണുത വളരുകയാണെന്ന് ആരോപിച്ച് സോണിയയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രാഷ്ട്രപതിയെ കാണാന്‍ ഒരുങ്ങവേയാണ് മോദി കോണ്‍ഗ്രസിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന സിഖ് കൂട്ടക്കൊലയ്ക്ക് എതിരെ ശക്തമായി പ്രതികരിച്ചത്. ഭാരതത്തിലെ ഏറ്റവും ഭയാനകമായ സിഖ് വിരുദ്ധ കലാപത്തില്‍ ദല്‍ഹിയില്‍ മൂവായിരത്തിലേറെ സിഖുകാരെയാണ് കൊന്നെതന്നാണ് ഔദ്യോഗിക കണക്ക്.
ബീഹാറിലെ ജനങ്ങള്‍ നിതീഷിനെ സ്വീകരിച്ചത് നിങ്ങള്‍ക്ക് അടല്‍ജിയുടെ അനുഗ്രഹം ഉണ്ടായിരുന്നതുകൊണ്ടുമാത്രമാണ്. ബീഹാര്‍ വീണ്ടും കാട്ടുഭരണത്തിലേക്ക് പോകുമെന്ന ആശങ്കയുള്ള അവിടുത്തെ അമ്മമാരും സഹോദരിമാരും രോഷാകുലരാണ്.
ലാലുപ്രസാദ് യാദവിന്റെ ദുഷ്ഭരണത്തെ ഓര്‍മ്മിപ്പിച്ച് മോദി തുടര്‍ന്നു.കോണ്‍ഗ്രസുമായി തങ്ങള്‍ മല്സരിച്ചെന്നാണ് ലാലുവും നിതീഷും പറയുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ എന്തിനാണ് കോണ്‍ഗ്രസിന് മല്‍സരിക്കാന്‍ 40 സീറ്റുകള്‍ നല്‍കിയത്. മോദി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: