കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം വ്യാപകമായ അക്രമം നടത്തി. വ്യാപക അക്രമത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും വോട്ടര്‍മാര്‍ക്കും പരിക്കേറ്റു. നിരവധി സ്ഥലങ്ങളില്‍ ബൂത്തു കയ്യേറുകയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ശ്രമമുണ്ടായി.
കുറ്റിയാട്ടൂര്‍ പഞ്ചായത്തില്‍ സിപിഎം സംഘം നത്തിയ അക്രമത്തില്‍ മാധ്യമപ്രവര്‍ക്ക് പരിക്കേറ്റു. മാതൃഭൂമി ചാനല്‍ റിപ്പോര്‍ട്ടര്‍ സി.കെ.വിജയന്, ക്യാമറാമാന് പ്രതീഷ് എന്നിവര്‍ക്കെതിരെയാണ് കയ്യേറ്റമുണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കുറ്റിയാട്ടൂര്‍ എഎല്‍പി സ്കൂളിലെത്തിയ മാധ്യാമപ്രവര്ത്തകര്ക്കെതിരെയാണ് അക്രമമുണ്ടായത്.
കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റിയാട്ടൂര്‍ പഞ്ചായത്തുകളില്‍ വ്യാപകമായി കള്ളവോട്ടും ബുത്ത് പിടിത്തവും നടന്നതായി ബിജെപി ആരോപിച്ചു. പോളിങ് ആരംഭിച്ചു പലയിടത്തും ആദ്യമണിക്കൂറിനുള്ളില്‍ തന്നെ കള്ളവോട്ടു നടന്നതായും ഏജന്റുമാര്‍ ബൂത്തുകള്‍ ബഹിഷ്കരിച്ച് ഇറങ്ങിവന്നതായും സ്ഥാനാര്‍ഥി ബേബി സുനാഗര്‍ ആരോപിച്ചു. പോളിങ് ഉദ്യോഗസ്ഥരെയും പൊലീസുകാരെയും നോക്കുകുത്തികളാക്കി പുറമേ നിന്നുള്ളവരാണ് അത്രിക്രമങ്ങള്‍ കാണിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കുമെന്ന് ബേബിസുനാഗര്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ നിന്നെത്തിച്ച പൊലീസ് വെറും നോക്കുകുത്തിയായെന്നും പരാതിയുണ്ട്. ബൂത്തിനു പുറത്തു നിര്‍ത്തിയ പൊലീസുകാര്‍ ആളുകള്‍ സംഘടിച്ചു വരുന്നതു തടയാനോ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാനോ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്.
പരിയാരത്ത് കാഞ്ഞിരങ്ങാട് വനിതാ സ്ഥാനാര്‍ത്ഥിയെ സിപിഎമ്മുകാര്‍ അക്രമിച്ചു. തലോറ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി രേഷ്മയെയാണ് സപിഎമ്മുകാര് അക്രമിച്ചത്. നേരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലെ നിരീക്ഷമ ക്യാമറകളുടെ കേബിള്‍ സിപിഎമ്മുകാര്‍ മുറിച്ച് മാറ്റിയിരുന്നു. എന്നാല്‍ പോളിങ് തടസ്സപ്പെട്ടിട്ടില്ല. പയ്യന്നൂര്‍ നഗരസഭയിലെ പതിനഞ്ചാം വാര്‍ഡില്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സ് ബൂത്ത് ഏജന്റിനെ മര്‍ദ്ധിച്ചു. ബൂത്ത് ഏജന്റ് നാരായണനാണ് മര്‍ദ്ധനമേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രേശിപ്പിച്ചു.
മലപ്പട്ടം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ രണ്ട് ബൂത്തുകള്‍ സിപിഎം കയ്യേറി. മറ്റ് സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ ഭീഷണിപ്പെടുത്തി ബൂത്തില്‍ നിന്ന് പുറത്താക്കിയാണ് സിപിഎമ്മുകാര്‍ ബൂത്ത് കയ്യേറിയത്. പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ഒന്നാം നമ്പര്‍ ബൂത്തിലെ ബൂത്ത് ഏജന്റിനെ സിപിഎം സംഘം മൃഗീയമായി മര്‍ദ്ദിച്ചും. കണ്ണിന് സാരമായി പരിക്കേറ്റ പവിത്രനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരമം-കുറ്റൂരില്‍ ബൂത്ത് ഏജന്റിനെ സിപിഎമ്മുകാര്‍ തട്ടിക്കൊണ്ട് പോയി. പതിനഞ്ചാം വാര്‍ഡിലെ മന്‍സൂറിനെയാണ് തട്ടിക്കൊണ്ട് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: