കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത പോളിങ്ങ്. 76 ശതമാനം പേര് ജില്ലയില്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ മുതല്‍ പോളിങ്ങ് ബൂത്തുകളില്‍ തന്നെ നല്ല തിരക്കനുഭവപ്പെട്ടു. ഉച്ചക്ക് 12 മണിയോടെ 31 ശതമാനം പോളിങ്ങ് നടന്നിരുന്നു. പ്രശ്നബാധിത ബൂത്തുകള്‍ എന്നു കണക്കാക്കിയ ബൂത്തുകളിലെല്ലാം വെബ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കനത്ത പോലീസ് ബന്തവസ്സും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കനത്ത സുരക്ഷക്കിടയിലും ജില്ലയില്‍ പലയിടങ്ങളിലും സിപിഎം അക്രമം നടത്തുകയായിരുന്നു. സിപിഎമ്മിന്റെ അക്രമങ്ങളെ നേരിടുന്നതില്‍ പോലീസ് തിരഞ്ഞ അവംഭാവം കാണിച്ചതായി ആരോപണമുയര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും നോക്കി നില്‍ക്കേയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥര്‍ സിപിഎമ്മിന്റെ അതിക്രമത്തിന് കൂട്ടുനിന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ 82 ശതമാനമായിരുന്നു ജില്ലയിലെ പോളിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: