ആലപ്പുഴ: തെരഞ്ഞെടുപ്പ് ഒബ്‌സര്‍വ്വര്‍ക്ക് മുന്നില്‍ ഡോ. തോമസ് ഐസക്ക് എംഎല്‍എ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തുന്നതായി ആരോപണം. മാനദണ്ഡങ്ങള്‍ ലംഘിച്ചു നാലരവര്‍ഷമായി ആലപ്പുഴ പിഡബഌുഡി റസ്റ്റ്ഹൗസിലെ രണ്ടു വിഐപി മുറികളില്‍ ഒന്ന് ഡോ. തോമസ് ഐസക്ക് കയ്യടക്കി വെച്ചിരിക്കുന്നു. രണ്ടാമത്തെ മുറി തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്‌സര്‍വ്വറും തങ്ങിയിരിക്കുന്നു.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് ആലപ്പുഴയിലെത്തിയ അഭ്യന്തര മന്ത്രി കളപ്പുര ഗസ്റ്റ് ഹൗസില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ റസ്റ്റ്ഹൗസില്‍ തങ്ങുന്നതിനായി മുറി ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നല്‍കിയിരിക്കുന്നു എന്നും, ബാക്കിയുളള ഒരുമുറി ഡോ. തോമസ് ഐസക്ക് കൈവശം വച്ചിരിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ആഭ്യന്തര മന്ത്രി സ്വകാര്യ ഹോട്ടലില്‍ തങ്ങേണ്ടതായി വന്നു.
കഴിഞ്ഞദിവസം കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി എംപി ഉച്ചയ്‌ക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വിശ്രമിക്കുന്നതിലേക്കായി മുറി ആവശ്യപ്പെട്ടപ്പോഴും എംഎല്‍എ കൈവശം വച്ചിരിക്കുന്നു എന്നാണ് അറിയിച്ചത്. സര്‍ക്കാര്‍ റസ്റ്റ്ഹൗസ് നിയമങ്ങള്‍ കാറ്റില്‍ പറത്തി എംഎല്‍എ കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധവും, തെരഞ്ഞെടുപ്പു ചട്ടങ്ങളുടെ ലംഘനവുമാണ്.
ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പറഞ്ഞു
















