ആലപ്പുഴ: ജെന്‍ഡര്‍ പാര്‍ക്ക് അഴിമതി തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം പരിഹാസ്യമാകുന്നു. നേരത്തെ ആരോപണം ഉയര്‍ന്നപ്പോള്‍ വിജിലന്‍സിന് ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുകയും അരോപണങ്ങളില്‍ കഴമ്പുണ്ടന്ന് ബോദ്ധ്യപ്പട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ്സെടുത്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി ഈ കേസില്‍ ഹൈക്കോടതില്‍ നിന്ന് സ്റ്റേ വാങ്ങി കേസില്ലായെന്ന് വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ലോക്കല്‍ ഓഡിറ്റിങില്‍ ആറു കോടിയോളം രൂപയുടെ അഴിമതി ഈ ഇടപാടില്‍ നടന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്ന് ഘടകകക്ഷിയായ സിപിഐ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിക്കെതിരെ ഭരണാവസാനം വരെ വിയോജിച്ച് മുന്നോട്ട് പേകുകയും, സിപിഎം നേതൃത്വത്തിന് കത്ത് എഴുതുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതൃത്വം പ്രതിഭാഹരിക്ക് ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതെന്നും ആക്ഷേപമുണ്ട്. സത്യം ഇതൊക്കെയായിരിക്കെ വീണ്ടും വീണ്ടും നുണകള്‍ പറഞ്ഞ് ജനങ്ങളെ പറ്റിക്കാനുള്ള ശ്രമമാണ് സിപിഎമ്മും, ജില്ലാപഞ്ചായത്ത് പ്രസിഡന്റും നടത്തുന്നത്. ഭരണപക്ഷത്ത് പോലും ചര്‍ച്ചകള്‍ നടത്താതെയാണ് ജന്‍ഡര്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സിപിഎം ഏകപക്ഷീയമായി തീരുമാനിച്ചത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ലംഘിച്ച് സ്വകാര്യ വ്യക്തിയുടെ ഭൂമി ഇത്രയും ഉയര്‍ന്ന വില നല്കി പദ്ധതിക്കായി ഏറ്റെടുത്തതിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി അടുത്ത ബന്ധമുള്ള ചില സിപിഎം നേതാക്കളുടെ ഇടപെടലുകളാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ജില്ലാപഞ്ചായത്ത് സെക്രട്ടറിയുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. ഹൈക്കോടതിയുടെ താല്‍ക്കാലിക സ്റ്റേയിലാണ് നിലവില്‍ വിജിലന്‍സ് അന്വേഷണം. തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഉറച്ചു നിന്ന് ജന്‍ഡര്‍പാര്‍ക്കിന്റെ ഉദ്ഘാടന ചടങ്ങും സിപിഐ ബഹിഷ്ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാകാതിരിക്കാന്‍ സിപിഎം ശ്രമം നടത്തുന്നത്.
എസ്എസ്എ ഫണ്ടും, ജില്ലാ പഞ്ചായത്ത് പ്ലാന്‍ ഫണ്ടും ചിലവഴിച്ച് പണിതുയര്‍ത്തിയ സ്വന്തം മണ്ഡലത്തിലെ സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോഴും ഇത്തരം നുണകളാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തട്ടിവിട്ടത്.
അവധി ദിവസമായിരുന്നു സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. അല്ലായിരുന്നു എങ്കില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിവന് ബലികൊടുക്കേണ്ടി വന്നേനെ. വിദ്യാര്‍ത്ഥികളുടെ ജിവനുപോലും വിലകല്പിക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ അഴിമതി നടത്തിയതിന്റെ നേര്‍കാഴ്ചയാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം. ഇതിലും വിജിലന്‍സ് അന്വേഷണം നടക്കുന്നു. ഇതെല്ലാം മറച്ചുവച്ചാണ് തിരഞ്ഞെടുപ്പു കാലത്ത് നുണപ്രചരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: