ആലപ്പുഴ: നാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ ഇന്നു സമാപിക്കും. കനത്ത മഴയിലും നാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശലഹരിയില്‍. പോരാട്ടം പ്രധാനമായും ഇടതു- വലതു മുന്നണികളുടെ വര്‍ഗ്ഗീയ അജണ്ടയും ബിജെപി മുന്നോട്ട് വയ്‌ക്കുന്ന വികസന കാഴ്ചപ്പാടുകളും തമ്മില്‍.
ഇത്തവണ തെരഞ്ഞെടുപ്പില്‍ വികസനം പ്രധാന പ്രചാരണ വിഷയമാക്കിയത് ബിജെപി മാത്രമായിരുന്നു. നാട്ടിലെ അടിസ്ഥാന പ്രശ്‌നങ്ങളും വികസന രാഹിത്യവും ബിജെപി പ്രധാന അജണ്ടയാക്കിയപ്പോള്‍ ന്യൂനപക്ഷ മത വര്‍ഗ്ഗീയതയും ജാതിയതയും ആളിക്കത്തിക്കുകയായിരുന്നു ഇടതു വലതു മുന്നണികള്‍.
സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ പ്രചാരണത്തിന്റെ അന്തിമഘട്ടം വരെ കോണ്‍ഗ്രസും സിപിഎമ്മും നടത്തിയത് വര്‍ഗ്ഗീയ ധ്രവീകരണത്തിനുള്ള ശ്രമങ്ങളായിരുന്നു. എസ്എന്‍ഡിപിയ്‌ക്കും ബിജെപിക്കുമെതിരെ കുപ്രചരണം നടത്തുക, മത ന്യൂനപക്ഷങ്ങളില്‍ ഭയാശങ്ക സൃഷ്ടിക്കുക എന്നീ കാര്യങ്ങളില്‍ ഇരു മുന്നണികളും മത്സരിച്ചു. പ്രാദേശിക നേതാക്കള്‍ മുതല്‍ വിഎസ്സും എ.കെ. ആന്റണിയും വരെ വര്‍ഗ്ഗീയവിഷം തുപ്പുന്ന പ്രസംഗങ്ങളാണ് നടത്തിയത്.
അതിനായി നട്ടാല്‍കുരുക്കാത്ത നുണക്കഥകളും പ്രചരിപ്പിച്ചു. അരിയെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ ബീഫാണ് പ്രധാന പ്രശ്‌നമെന്നതായിരുന്നു മുന്നണികളുടെ നിലപാട്. നാട്ടില്‍ വര്‍ദ്ധിക്കുന്ന മോഷണങ്ങളും പിടിച്ചപറികളും സ്ത്രീപീഡനങ്ങളുമല്ല, ഉത്തര്‍പ്രദേശിലെ ക്രമസമാധാന തകര്‍ച്ചയാണ് ചര്‍ച്ച ചെയ്യേണ്ടതെന്നതായിരുന്നു ഇവരുടെ പ്രഖ്യാപനം.
















