വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്കിലെ 274 ബൂത്തുകളിലേക്കുമുള്ള ഇലക്ഷന് സാമഗ്രികള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഏറ്റ് വാങ്ങി. 2000ത്തില്‍ അധികം ഉദ്യോഗസ്ഥരാണ് വാമനപുരം ബ്ലോക്കില്‍ മാത്രം തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. രാവിലെ 10 മണി മുതല്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. പോസ്റ്റിംഗ് ഓഡറില്‍ പഞ്ചായത്ത് മാത്രം രേഖപ്പെടുത്തിയിരുന്നത്ഉദ്യോഗസ്ഥരില് ആശങ്ക ഉളവാക്കി. എങ്കിലും ആര്‍ഒ യുടെ നേതൃത്വത്തില്‍ ബൂത്ത് ക്രമത്തില്‍ ഉദ്യോഗസഥരെ നിയോഗിച്ചതോടെ ആശങ്കകള്‍ മാറി. 300 ല്‍ അധികം ഉദ്യോഗസ്ഥരെ ബദലായി നിയോഗിച്ചിട്ടുണ്ട്. ബൂത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കായി അങ്കണവാടി ഉദ്യോഗസ്ഥരടക്കമുള്ളവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബ്ലോക്കിലെ എല്ലാ ബൂത്തുകളിലും ഉദ്യോഗസ്ഥര്‍ 4 മണിയോടെ തന്നെ എത്തിച്ചേര്‍ന്നു. വോട്ടെടുപ്പ് കേന്ദ്രത്തിലുണ്ടാകുന്ന പ്രശ്നപരിഹാരങ്ങള്‍ക്കായി പ്രത്യേക ടീമിനെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: