തിരുവനന്തപുരം: നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പുതിയ പരീക്ഷണം. തെരഞ്ഞെടുപ്പ് സാധനസാമഗ്രികളുടെ വിതരണവും തിരിച്ചുവാങ്ങലും രീതികളിലാണ് പരിവര്‍ത്തനം നടപ്പിലാക്കിയത്. മുന്‍കാലങ്ങളില്‍ തലേന്നാള്‍ രാവിലെ 7 ന് വിതരണ കേന്ദ്രത്തിലെത്തി സാധനങ്ങള്‍ ഏറ്റുവാങ്ങി പോളിംഗ് കഴിഞ്ഞ് അതേ സെന്ററില്‍ എത്തി സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കീഴ്വഴക്കമായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലും നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല മുനിസിപ്പാലിറ്റികളിലും പോളിംഗ് ഉദേ്യാഗസ്ഥര്‍ വോട്ടെടുപ്പിന്റെ തലേദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് 3ന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ എത്തി. ആ സമയം സെക്ടറല്‍ ഓഫീസര്‍മാര്‍ ഇവിഎം ഉള്‍പ്പെടെയുളള സാധനസാമഗ്രികള്‍ അവിടെ കൊണ്ടുചെന്ന് കൊടുത്തു. പോളിംഗ് കഴിഞ്ഞാലുടന്‍ ലൊക്കേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ വച്ചുതന്നെ സാധനങ്ങള്‍ ഏറ്റുവാങ്ങി സെക്ടറല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കളക്ഷന്‍ സെന്ററില്‍ കൊണ്ടുവരും. അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ തലേന്നാള്‍ രാവിലെ 7 മണിക്ക് പകരം രാവിലെ 10 മണിയോടെയാണ് പോളിംഗ് ഉദേ്യാഗസ്ഥര്‍ വിതരണകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ പുതിയ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതേ്യക അനുവാദത്തോടെയാണ് ജില്ലയില്‍ നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: