തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പു നടക്കുന്ന ഇന്ന് 26 ലക്ഷത്തോളം വോട്ടര്‍മാരാണ് ജില്ലയില്‍ വോട്ടു രേഖപ്പെടുത്താനുള്ളത്. ജില്ലയിലെ 3,255 പോളിംഗ് സ്റ്റേഷനുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം കോര്പ്പറേഷന്, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, ആറ്റിങ്ങല്‍, വര്‍ക്കല എന്നീ നാല് നഗരസഭകള്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, 73 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലുമായി 1,727 വാര്‍ഡുകളിലും ഡിവിഷനുകളിലുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ്.
ഗ്രാമപഞ്ചായത്തുകളില്‍ 2463-ഉം മുനിസിപ്പാലിറ്റികളില്‍ 147-ഉം കോര്‍പ്പറേഷനിലെ 645-ഉം ഉള്‍പ്പെടെ ആകെ 3255 പോളിംഗ് സ്റ്റേഷനുകളാണ് ഉളളത്. ഇതില്‍ 156 പോളിംഗ് സ്റ്റേഷനുകള്‍ പ്രശ്നബാധിത മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഈ സ്റ്റേഷനുകളില്‍ വെബ്കാസ്റ്റിംഗും കൂടാതെ കമ്മീഷന് നിശ്ചയിക്കുന്ന അത്രയും പോളിംഗ് സ്റ്റേഷനുകളില്‍ വീഡിയോ റിക്കാര്‍ഡിംഗും നടത്തും.
3600 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, 10800 പോളിംഗ് ഉദേ്യാഗസ്ഥര്‍, 6610 പോലീസ് ഉദേ്യാഗസ്ഥര്‍ എന്നിവരെ പോളിംഗ് സ്റ്റേഷനുകളില്‍ നിയമിച്ചിട്ടുണ്ട്. സഹായത്തിനായി 36 ബ്ലോക്ക് ലെവല്‍ റിസോഴ്സസ് പേഴ്സണ്‍സ്, 214 സെക്ടറല്‍ ഓഫീസര്‍മാര്‍, 453 ലൊക്കേഷന്‍ സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെയും നിയോഗിച്ചു.
വോട്ടെടുപ്പ് സമയത്ത് വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപം ഗ്രാമപ്രദേശങ്ങളില്‍ 200 മീറ്ററിനുളളിലും നഗരപ്രദേശങ്ങളില്‍ 100 മീറ്ററിനുളളിലും വോട്ട് അഭ്യര്‍ഥിക്കാന്‍ പാടില്ല. സമ്മതിദായകരെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. വോട്ടര്‍മാര്‍ക്ക് നല്കുന്ന സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്യാന്‍ പാടില്ല. സ്ഥാനാര്‍ഥിയുടെ ബൂത്ത് ഓഫീസില്‍ ആള്‍ക്കൂട്ടം ഉണ്ടാകാതെ നോക്കണം. പോളിംഗ് സ്റ്റേഷനില്‍ ഇരിക്കുന്ന ഏജന്റുമാര്‍ ഉള്‍പ്പെടെ ആരും തന്നെ വോട്ടറെ സ്വാധീനിക്കാന്‍ കഴിയുന്ന ബാഡ്ജ് ധരിക്കാനോ വോട്ട് അഭ്യര്‍ഥിക്കാനോ പാടില്ല. പോളിംഗ് സ്റ്റേഷനില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടുളളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: