നെയ്യാറ്റിന്‍കര: മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതിന് പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. കുന്നത്തുകാല്‍ പഞ്ചായത്തിലെ കാരക്കോണം വാര്‍ഡില്‍ രാണ്ടാം നമ്പര്‍ ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസറായെത്തിയ പ്രദീപ് കുമാറാണ് പോലീസിന്റെ പിടിയലായത്. വെള്ളറട ജില്ലാസഹകരണ ബാങ്കിലെ മാനേജറാണ് പ്രദീപ്കുമാര്‍. മദ്യപിച്ചെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാരായിമുട്ടം എസ്ഐ പ്രവീണും സംഘവും സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വൈദ്യപരിശോധനയിലും പ്രദീപ്കുമാര്‍ മദ്യപിച്ചതായി തെളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: