ഇരിട്ടി: ഒരാഴ്ച മുന്‍പ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച ഉളിക്കല്‍ മുണ്ടാന്നൂര്‍ സ്വദേശി തച്ചുകുന്നുമ്മല്‍ ടി.കെ.വിജേഷിന്റെ(28) മൃതദേഹം ഇന്ന് ഉച്ചയോടെ നാട്ടില്‍ എത്തിച്ച് സംസ്കരിക്കും. ഒരാഴ്ച മുന്‍പാണ് വിജേഷ് വാഹനാപകടത്തില്‍ മരിച്ചതായി നാട്ടിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അവിവാഹിതനായ വിജേഷ് മുണ്ടാന്നൂരിലെ ദാമോദരന്‍-ഓമന ദമ്പതികളുടെ മകനാണ്. മുണ്ടാന്നൂര്‍ ശാഖാ സ്വയംസേവക് ആയിരുന്നു. സഹോദരങ്ങള്‍ : രതീഷ്, രാധാമണി, പ്രതീഷ്, രമ്യ. സംസ്കാരം ഇന്ന് 3.30തോടെ വീട്ടുവളപ്പില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: