ഇരിട്ടി: കേളകം ടൗണിലെ കടകളില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് കുട്ടികളെ കേളകം പോലീസ് പിടികൂടി. ഓടപ്പുഴ കോളനിയിലെ കുട്ടികളാണ് പിടിയിലായവര്‍. എല്ലാവരും 15 വയസ്സ് മാത്രം പ്രായമുള്ളവരാണ്. ഇവരില്‍ നിന്നും 7 മൊബൈല്‍ ഫോണുകളും പതിനൊന്നായിരം രൂപയും കണ്ടെടുത്തു. കടയുടെ ഷട്ടര്‍ കമ്പിപ്പാര കൊണ്ട് പൊക്കിയാണത്രേ കടകളുടെ ഉള്ളില്‍ കടന്ന് മോഷണം നടത്തിയത്. അഞ്ച് കടകളില്‍ മോഷണ ശ്രമം ഉണ്ടായിരുന്നെങ്കിലും രണ്ടു കടകളില്‍ നിന്നും മാത്രമേ കവര്‍ച്ച നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: