കണ്ണൂര്‍: ഇന്ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളില്‍ വെബ്ക്യാമറ, വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ മൂലം വെബ്ക്യാമറ, വീഡിയോഗ്രാഫി എന്നിവക്കും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്കും വല്ല നാശനഷ്ടങ്ങളും സംഭവിക്കുകയാണെങ്കില്‍ അത് ഗൗരവമായി കാണുന്നതാണ്. പൊതുമുതല്‍ നശീകരണം തടയല്‍ നിയമ (പിഡിപിപി) പ്രകാരം ഇത്തരം വ്യക്തികള്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്യുന്നതും ബൂത്തുകളില്‍ റീ പോളിംഗിനായി ശുപാര്‍ശ ചെയ്യുന്നതുമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: