കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘര്‍ഷ സാധ്യതയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കലക്ടറേറ്റിലാണ് നിയന്ത്രണം. 20 ടെര്‍മിനലുകളില്‍ 20 ഓപ്പറേറ്റര്‍മാരാണ് തത്സമയം ബൂത്തുകളില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കുക. ഓരോ ടെര്‍മിനലിലും 20 പോളിംഗ് ബൂത്തുകള്‍ കൈകാര്യം ചെയ്യും. ബൂത്തുകളില്‍ പ്രശ്നങ്ങളും അസാധാരണ സംഭവവികാസങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അവ റെക്കോര്‍ഡ് ചെയ്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. ആവശ്യമെങ്കില്‍ റീ പോളിംഗ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവുമെന്നും വെബ് കാസ്റ്റിംഗ് നടപടികള്‍ വിശദീകരിച്ച് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. ഇതിന്റെ സുഗമമായ നടത്തിപ്പിനായി ആന്ഡൂസ് വര്‍ഗ്ഗീസ് (എന്‍ഐസി) നോഡല്‍ ഓഫീസര്‍, വിശ്വനാഥന് ബിഎസ്എന്‍എല്‍, സുനില്‍കുമാര്‍ വിവി കെഎസ്ഇബി, നൗഷാദ് പൂതപ്പാറ ജില്ലാ കോര്‍ഡിനേറ്റര്‍ അക്ഷയ, രത്നേഷ് കെപി കോര്‍ഡിനേറ്റര്‍ ഐടി സെല്‍, ജയഫര്‍ സാദിഖ് എബി കലക്ടറേറ്റ് എന്നിവരെ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ദിവസത്തെ ഏകോപനത്തിനും കണ്ട്രോള് റൂം ജോലിക്കുമായി 30 അംഗ ടീമും പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: