കണ്ണൂര്‍: ജില്ലയിലെ 18,34,051 വോട്ടര്‍ ഇന്ന് പോളിംഗ് ബൂത്തുകളിലേക്കു നീങ്ങും. ഇതില്‍ 850414 പുരുഷന്മാരും 983637 സ്ത്രീകളുമാണ്. കോര്‍പ്പറേഷനില്‍ 171016 പേരാണ് വോട്ടര്‍മാരായുള്ളത്. 77565 പുരുഷന്മാരും 93451 സ്ത്രീകളും. 9 മുനിസിപ്പാലിറ്റികളിലെ 299768 വോട്ടര്‍മാരില്‍ 139688 പുരുഷന്മാരും 160080 സ്ത്രീകളുമാണ്. 71 ഗ്രാമപഞ്ചായത്തുകളിലായി 1363267 വോട്ടര്‍മാരുണ്ട്. 633161 പുരുഷന്മാര് 730106 സ്ത്രീകള്‍. രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പോളിംഗ്. ജില്ലാ പഞ്ചായത്ത് മുതല്‍ ഗ്രാമപഞ്ചായത്ത് വരെ കണ്ണൂര്‍ ജില്ലയില്‍ 1683 വാര്‍ഡുകളിലേക്കാണു മത്സരം. ആകെ 2,434 ബൂത്തുകളുണ്ട്്. 5109 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുളളത്. എട്ട് നഗരസഭകളിലേക്കും 1 കോര്‍പ്പറേഷനിലേക്കും 74 ഗ്രാമ പഞ്ചായത്തുകളിലേക്കുമാണ് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂര്‍ നഗരസഭയില്‍ തെരഞ്ഞെടുപ്പില്ല.
തെരഞ്ഞെടുപ്പ് സംഗമമായി നടക്കുന്നതിനായി 9000 പോലീസിനെയാണ് ജില്ലയില്‍ വിന്യസിച്ചിരിക്കുന്നത്. 135 ഫ്ളൈഗ് സ്ക്വാഡുകള്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെമ്പാടുമായി പ്രവര്‍ത്തിക്കും. സ്ഥാനാര്‍ത്ഥികള്‍ പണം നല്കി ആവശ്യപ്പെട്ടതു പ്രകാരം സ്ഥാപിച്ച 185 വെബ് ക്യാമറകള്‍ ഉള്‍പ്പെടെ ജില്ലയില്‍ മൊത്തം 961 വെബ് ക്യാമറകള്‍ ബൂത്തുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളെല്ലാം തന്നെ 20 ടെര്‍മിനലുകളോടു കൂടി കണ്ണൂര്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഓരോ 5 മിനുട്ടിലും 20 ബൂത്തുകളുമായി കണ്ട്രോള് റൂം ബന്ധപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: