തലശ്ശേരി: മാറിമാറി ഭരിച്ച് നാട് മുടിച്ച ഇടത്-വലത് മുന്നണികളെ ഒരു പാഠം പഠിപ്പിക്കുവാന്‍ തയ്യാറായി കന്നി വോട്ടര്‍മാരായ യുവാക്കള്‍ ദേശീയ പുഷ്പത്തിന് വോട്ട് ചെയ്യാനായി ഇന്ന് പോളിങ്ങ് ബൂത്തിലെത്താന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളില്‍ ബഹുഭൂരിപക്ഷവും ഇരു കപട മതേതര മുന്നണികളെയും അവരുടെ അവിശുദ്ധ കൂട്ടുകെട്ടുകളെയും പരസ്യമായി തള്ളിപ്പറയുന്ന കാഴ്ചയാണ് തലശ്ശേരിയുടെ പല ഭാഗങ്ങളിലും ദൃശ്യമായിക്കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട വിഷയമായി യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ തലശ്ശേരിയിലുണ്ടായ വര്‍ഗ്ഗീയ തീവ്രവാദ സംഘടമനകളുമായുള്ള രണ്ടു മുന്നണികളുടെയും വഞ്ചനാപരമായ കൂട്ടുകെട്ടാണ്. ആദര്‍ശത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് അവസാരവാദപരമായ സഖ്യമുണ്ടാക്കി ഏതാനും സീറ്റുകള്‍ തരപ്പെടുത്തി വീണ്ടും നാട്ടുകാരെ പറ്റിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് പുതു തലമുറയിലെ കന്നിക്കാരായ വോട്ടര്‍മാര്‍ വിലയിരുത്തുന്നത്. നാടിന്റെ വികസനത്തെക്കുറിച്ചോ ദേശീയ താത്പര്യങ്ങളെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാതെ കലക്കു വെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കുന്ന അവസ്ഥയിലേക്ക് സിപിഎമ്മും കോണ്‍ഗ്രസ്സും തരം താഴ്ന്നുപോകുന്നുവെന്നാണ് പുതു വോട്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് നിഷ്പക്ഷരായ മുതിര്‍ന്ന തലമുറയിലെ വോട്ടര്‍മാരും അഭിപ്രായപ്പെടുന്നത്. പൊതുവെ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: