കണ്ണൂര്‍: പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികളെ ഉപദ്രവിക്കുന്ന ട്രോളിങ്ഹ് ബോട്ടുകളുടെ നടപടിയില്‍ പരമ്പരാഗ്ത മത്സ്യത്തൊളിലാളി കോഡിനേഷന്‍ കമ്മറ്റി പ്രതിഷേധിച്ചു. രാത്രി-പകല്‍ വ്യത്യാസമില്ലാതെ നിയമം ലംഘിച്ച് തീരക്കടലിന് വളരെ അടുത്തുകൂടെ ട്രോളിങ്ങ് ബോട്ടുകള്‍ വല വലിക്കുന്നത് കാരണം മത്സ്യസമ്പത്ത് ഇല്ലാതാവുകയും പരമ്പരാഗത രീതിയിലുള്ള പാച്ചിവല, ഒഴുക്ക് വല എന്നിവയുടെ മുകളിലൂടെ ട്രോളിങ്ങ് ബോട്ടുകള്‍ പോകുന്നത് കാരണം വല മുറിഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അന്യ സംസ്ഥാന ട്രോളിങ്ങ് ബോട്ടുകളുടെ അനിയന്ത്രിതമായ കടന്നുകയറ്റം കൂടിവരുന്നതായും കമ്മറ്റി ചൂണ്ടിക്കാട്ടി. ഇവര്‍ ജനറേറ്റര്‍ ലൈറ്റ് ഉപയോഗിച്ചും തെങ്ങിന് കൊതച്ചില് ഉപയോഗിച്ചും കൃത്രിമ മാര്‍ഗ്ഗത്തിലൂടെ മത്സ്യത്തിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലാണ് മത്സ്യബന്ധനം നടത്തുന്നത്. ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് വകുപ്പുകളില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തില്‍ കെ.കെ.അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. എസ്.ബിജോയ്, കെ.പി.പ്രതാപന്, മുഹമ്മദ് ഷഫീഖ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: