പാനൂര്‍: പാനൂര്‍ പോലീസ് വലയത്തില്‍. സര്‍ക്കിള്‍ പരിധിയില്‍ 700 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ പോലീസ് സേ സജ്ജരാണെന്ന് പാനൂര്‍ സിഐ.എ.അനില്‍കുമാര്‍ പറഞ്ഞു. െ്രെകംഡിറ്റാച്മെന്റ് ഡിവൈഎസ്പി മധുസൂദനന്റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനമൊരുക്കിയിട്ടുളളത്. ഓരോ സ്റ്റേഷനും ഓരോ സിഐമാരുടെ ചുമതലയിലാണ്. കൊളവല്ലൂരില്‍ സിഐ.ബാബു പെരിങ്ങോത്ത്, ചൊക്ലിയില്‍ സിഐ.അബ്ദുള്‍ കരീമും പാനൂരില്‍ സിഐ.അനില്‍കുമാറും മേല്‍നോട്ടം വഹിക്കും. ഇന്ന് രാവിലെ മുതല്‍ 20 പോലീസ് വാഹനങ്ങള്‍ മുഴുവന്‍ സമയവും പട്രോളിംഗ് നടത്തും. ക്യാമറ സ്ഥാപിച്ച വാഹനങ്ങളാണ് പട്രോളിംഗിന് ഉപയോഗിക്കുക. 124 പോളിംഗ്സ്റ്റേഷനുകളില്‍ 199 ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. 143 പ്രശ്നബാധിത ബൂത്തുകളാണ് ഉളളത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കും. ബൂത്തിനുളളിലും സമീപത്തും സംഘര്‍ഷമുണ്ടായാല്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും കേസെടുക്കും. സ്ഥാനാര്‍ത്ഥികളെ നേരില്‍ക്കണ്ട് ഇതുസംബന്ധിച്ച് രേഖയില്‍ ഒപ്പുവയ്പ്പിച്ചിട്ടുമുണ്ട്. അക്രമമുണ്ടായാല്‍ ഉടന്‍ പോലീസ് സ്ഥലത്തെത്താന്‍ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. കളളവോട്ടും ബൂത്തുപിടുത്തവും നടക്കുന്ന ജില്ലയിലെ പ്രധാനകേന്ദ്രമാണ് പാനൂര്‍. അതിനാല്‍ത്തന്നെ കര്‍ശന നിയന്ത്രണമൊരുക്കാന്‍ തന്നെയാണ് എഡിജിപി എന്‍.ശങ്കര്‍റെഡ്ഡി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളില്‍ എഡിജിപി സന്ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: