പാനൂര്‍: പാനൂര്‍ നഗരസഭയിലെ 39-ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി റുഫൈദയ്ക്ക് ഭീഷണി. പാനൂര്‍ പോലീസ് കേസെടുത്തു. ബസ് സ്റ്റാന്റ് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മൊബൈലില്‍ നെറ്റ് നമ്പറില്‍ വിളിച്ചാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഭീഷണിക്കു പിന്നില്‍ സിപിഎം സംഘമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ഭര്‍ത്താവിനെ കൊല്ലുമെന്നുമാണ് ഫോണ്‍സന്ദേശം. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനും സിപിഎം പ്രാദേശിക നേതാവ് സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. പരാജയഭീതി കാരണം പ്രദേശത്തെ മുസ്ലീങ്ങളെ ഭീഷണിയില്‍ നിര്‍ത്തിയാണ് സിപിഎം നീക്കം. ഇവിടെ ബിജെപി വനിതാനേതാവ് എന്‍.രതിയും ശക്തമായി മത്സരരംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: