വര്‍ക്കല: 83-ാമത് ശിവഗിരിയില്‍ തീര്‍ഥാടനത്തിന് മുന്നോടിയായി ലോകവ്യാപകമായി തീര്‍ഥാടന വിളംബര സമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഗുരുധര്‍മ്മ പ്രചാരണസഭയുടെ ഉന്നതതല സമ്മേളനം തീരുമാനിച്ചു. ഇതിനായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളും ഉള്‍ക്കൊള്ളുന്ന സ്വാഗതസംഘവും രൂപീകരിച്ചതായി ശിവഗിരി വീഡിയോ കമ്മറ്റി ചെയര്മാന് ഡോ. എം. ജയരാജു അറിയിച്ചു. ശിവഗിരി തീര്‍ത്ഥാടക കമ്മറ്റി സെക്രട്ടറിയും ഗുരുധര്‍മ്മ പ്രചാരണസഭാ ദേശീയ സെക്രട്ടറിയുമായ സ്വാമി ഗുരു പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. സഭയുടെ കേന്ദ്രസമിതി വൈസ് പ്രസിഡന്റ് എം.വി. മനോഹരന് അധ്യക്ഷനായി. വിളംബര സമ്മേളനം സംഘാടക സമിതി ചെയര്മാന് പി.പി. രാജന് മുഖ്യപ്രഭാഷണം നടത്തി. വി.ടി. ശശീന്ദ്രന്, ടി.വി. രാജേന്ദ്രന്, സി.എം. സോമനാഥന്, കെ.എസ്. ജെയിന്, ബാബുറാം, സുകുമാരന്‍, മാവേലിക്കര, ഷിബു മൂലേടം, പ്രൊഫ. സുശീല, രാമനാഥന്, ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: