കണ്ണൂര്‍: ഹരിത ഇലക്ഷന് ശുചിത്വ ഇലക്ഷന് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ശുചിത്വ പാര്‍ക്കിന്റെ പരിസരത്ത് ഹരിതദീപം – ശുചിത്വ ദീപം തെളിയിച്ച് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും പ്രതിനിധീകരിച്ചു കൊണ്ട് 5109 ദീപമാണ് തെളിയിച്ചത്. ചടങ്ങില്‍ അസി. കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ജിവിഎച്ച്എസ്എസിലെ കുട്ടികള്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ശുചിത്വമിഷനാണ് ഹരിതദീപം പരിപാടി ഹരിത ഇലക്ഷന് ബോധവല്‍ക്കരണത്തിനായി സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: