കണ്ണൂര്‍: ജില്ലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഹക്കിം വധത്തിന് പിന്നില്‍ സിപിഎം ക്വട്ടേഷന്‍ സംഘമെന്ന് സൂചന. ഇപ്പോള്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിന് ക്രൈംബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച് വ്യക്തമായ തെളിവുകളുള്ളതായാണ് സൂചന. 2014 ഫെബ്രുവരി 10ന് പുലര്‍ച്ചെയാണ് പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഹക്കീമിന്റെ മൃതദേഹം കണ്ടെത്തിയത്. ഹക്കീമിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പയ്യന്നൂരില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ പിന്നീട് നടന്ന നിരാഹാര സമരത്തില്‍ കൊലക്കേസ് പ്രതിയെ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പള്ളിക്കമ്മറ്റി വകയുള്ള ചിട്ടിപ്പണം ഹക്കിം പയ്യന്നൂരിലെ ഒരു പണമിടപാടുകാരന് കൈമാറിയത് തിരികെ കിട്ടാത്തതും ഇക്കാര്യം ഹക്കിം പള്ളിക്കമ്മറ്റി ജനറല്‍ ബോഡി യോഗത്തില്‍ പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
കേസില്‍ അന്വേഷണസംഘത്തെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതായും സൂചനയുണ്ട്. കേസ് സിബിഐക്ക് വിട്ടുകൊണ്ട് കോടതി ഉത്തരവ് വരുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പയ്യന്നൂരിലെ ബ്ലേഡ് മാഫിയാ തലവനായ ഒരാള്‍ പണം വാഗ്ദാനം ചെയ്തത്. കണ്ണൂരിലെ സിപിഎം സന്തതസഹചാരിയായ ഒരഭിഭാഷകനാണ് ഇതിന് നേതൃത്വം നല്‍കിയത്. ഹക്കീംവധത്തില് പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ സമരത്തില്‍ സിപിഎം നടത്തിയ താല്പര്യം കേവലം നാടകമാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സമരത്തിന് നേതൃത്വം നല്കിയ സിപിഎമ്മിന് ഹക്കിം വധത്തില്‍ പങ്കുണ്ടെന്ന സൂചന പുറത്ത് വന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: