ചെറുതോണി: തദ്ദേശ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ ഇടുക്കി ജില്ലയിലെ മിക്ക ഇടങ്ങളിലും ബിവറേജസ് വഴി വാങ്ങിയ വ്യാജമദ്യം ചാരായവും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ താവളങ്ങളില്‍ എത്തി കഴിഞ്ഞു. ഇതിന് തടയിടാന്‍ പോലീസിനും എക്സൈസിനും കഴിയുന്നില്ല. ഇന്നലെ രാവില മുതല്‍ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.ജില്ലയിലെ ബിവറേജുകളില്‍ കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. ബിവറേജസിലെ ചില ജീവനക്കാര്‍ക്ക് കമ്മീഷന് നല്‍കിയാണ് മദ്യക്കുപ്പികള്‍ അമിത അളവില്‍ സ്വന്തമാക്കുന്നത്. ചിലര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും ഒരാള്‍ക്ക് മൂന്ന് കുപ്പി എന്ന കണക്കും പ്രകാരം ആളുകളുടെ എണ്ണം കൂട്ടി മദ്യം സ്വന്തമാക്കിയവരും ഉണ്ട്. ഇവരെ പോലീസ്, എക്സൈസ് പിടിച്ചാല്‍ തന്നെ പറഞ്ഞയക്കേണ്ട ഗതികേടാണ് അധികൃതര്‍ക്ക്.
കുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവു കാരണം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ആളെണ്ണം കൂട്ടി കാട്ടി മദ്യം കൊണ്ടു വരാനുള്ള ശ്രമവും ചില സ്ഥാനാര്‍ത്ഥികളുടെ അനുയായികള്‍ നടത്തി വരുന്നു. മലയോര മേഖലകളില്‍ ചാരായം വാറ്റുന്നതായും വിവരമുണ്ട്. എക്സൈസ് വിഭാഗം ശക്തമായ പരിശോധന നടത്തുന്നുണ്ടെങ്കിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: