കവി ചെമ്മനം ചാക്കോ തൊണ്ണൂറാം വയസ്സില്‍ നടനായി അരങ്ങേറി. എന്‍. എന്‍. ബൈജു സംവിധാനം ചെയ്യുന്ന ‘സ്നേഹതീരത്തെ അക്ഷരപ്പൂക്കള്‍’ എന്ന ചിത്രത്തില്‍, ചെമ്മനം ചാക്കോ എന്ന കവി ആയി തന്നെയാണ് ഇദ്ദേഹം അഭിനയിച്ചത്. വായനയെയും എഴുത്തിനെയും പ്രോല്‍സാഹിപ്പിച്ച പി. എന്‍.പണിക്കര്‍ സ്ഥാപിച്ച അമ്പലപ്പുഴയിലെ പി. കെ. മെമ്മോറിയല്‍ വായനാശാലയില്‍ നടന്ന ഒരു ചടങ്ങില്‍, അനാഥനായ ദീപു എന്ന ബാലനെ അനുമോദിക്കുന്ന രംഗത്താണ് കവി ചെമ്മനം ചാക്കോ അഭിനയിച്ചത്.
അനാഥനായ ദീപു വീടുകളില്‍ പുസ്തകവിതരണം നടത്തിയാണ് ജീവിച്ചത്. ചെമ്മനം ചാക്കോ അവന് ഉപഹാരം നല്കി അനുമോദിച്ചത് വലിയ പ്രചോദനമായി. പിന്നീട് അവന് അറിയപ്പെടുന്ന കവിയായി മാറുന്നതാണ് സിനിമയുടെ പ്രമേയം. ദീപുവിനെ ലൈബ്രറിയില്‍ പരിചയപ്പെടുത്തുന്ന ജോസഫ് മാഷ് ആയി ഗണേഷും, ദീപുവിന്റെ പിതാവായി അയ്മനം സാജനും വേഷമിടുന്നു.
ഇലപ്പച്ച ക്രിയേഷന്‍സിനുവേണ്ടി ബീനാമോള്‍ ചിത്രം നിര്‍മ്മിക്കുന്നു. സംവിധാനം എന്‍.എന്‍. ബൈജു. തിരക്കഥ- സംഭാഷണം-നൈന മണ്ണഞ്ചേരി, ക്യാമറ- ബിജു കൃഷ്ണന്, ഗാനങ്ങള്‍- ഡോ: പി.കെ. ഭാഗ്യലക്ഷ്മി, സംഗീതം- ബിനോയ് ചാക്കോ, ചെമ്മനം ചാക്കോ, കുരീപ്പുഴ ശ്രീകുമാര്‍, അഡ്വ: ഗണേഷ് കുമാര്‍, ജയപ്രകാശ് പി, അയ്മനം സാജന്, ഹരികൃഷ്ണന്, ബിജോയ് കല്ലേലി, ഉഷ, കൃഷ്ണപ്രഭ, അര്ജ്ജുന് രവീന്ദ്രന്, പ്രണവ് നാരായണന്, നന്ദന രഘുനാഥ്, ഉമാ മഹേശ്വരി, ഉമാദേവി വി.ജി എന്നിവര്‍ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: