അകക്കണ്ണിന്റെ വെള്ളിവെളിച്ചത്തില്‍ പൂര്‍ത്തിയായ ഒരു സിനിമ ഹ്രസ്വചിത്രമേളകളില്‍ പ്രദര്‍ശനത്തിന് തയ്യാറായി. ഇടുക്കി സ്വദേശിയും എസ്ആര്‍വി കോളേജിലെ വിദ്യാര്‍ത്ഥിയുമായ ജി.കെ. വിഷ്ണുവാണ് കാസ്ലിങ്ങ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്. കാഴ്ചയുള്ളവര്പ്പോലും അവഗണിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ കാഴ്ചശേഷി കുറഞ്ഞവര്‍ക്കുള്ള സവിശേഷ ശ്രദ്ധയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചെസ്സിലെ ഒരു പ്രത്യേക നീക്കമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതത്രെ. ഇതേപോലെ സൂക്ഷ്മമാണ് അവരുടെ സഞ്ചാരഗതിയെന്നും പറയുന്നു.
ഭാഗിക കാഴിചശേഷിയുള്ള ഒരാള്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായിരിക്കും ഇതെന്നും അവര്‍ അവര്‍ അവകാശപ്പെടുന്നു. കാഴ്ചശേഷി പൂര്‍ണമായും അന്യമായ ഏഴോളം പേര് ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി. എ.ജോണ്‍ നിര്‍മിക്കുന്ന സിനിമയുടെ കഥ ഇബ്രാഹിം ബാദുഷയുടേതാണ്. ഛായാഗ്രഹണം ശരത് തെക്കേടത്തും എഡിറ്റിങ് സജ്ഞയ് ജയപ്രകാശും നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: