ദക്ഷിണേന്ത്യയിലെ, എല്ലാ ഭാഷകളിലും ഒരേസമയം ഗംഭീര വിജയം നേടിയ ‘കാഞ്ചന 2’ എന്ന ചിത്രത്തിനു ശേഷം, രാഘവേന്ദ്ര ലോറന്‍സ്, സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘റിബല്‍’. ‘ബാഹുബലിയ്ക്കുശേഷം പ്രഭാസും തമന്നയും ഒന്നിക്കുന്ന ചിത്രമാണിത്. ഇഫാര്‍ ഇന്റര്‍നാഷണലിനു വേണ്ടി റാഫി മതിര തമിഴിലും, മലയാളത്തിലുമായി ഒരേസമയം ‘റിബല്‍’ നിര്‍മ്മിച്ച് തീയേറ്ററിലെത്തിക്കുന്നു.
യ്ങ് റിബല്‍ സ്റ്റാര്‍’ എന്ന് തെലുങ്കില്‍ അറിയപ്പെടുന്ന പ്രഭാസിനുവേണ്ടി ‘റിബല്‍’ എന്ന പേരില്‍ ഒരു ചിത്രം ഒരുക്കുകയായിരുന്നു സംവിധായകന്. പീറ്റര്‍ ഹെയിനിന്റെ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകും.
ഇഫാര്‍ ഇന്റര്‍നാഷണലിനുവേണ്ടി റാഫി മതിര നിര്‍മ്മിക്കുന്ന ‘റിബല്‍’ രാഘവേന്ദ്ര ലോറന്‍സ്, രചന, സംഗീതം, നൃത്തം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്നു. ക്യാമറ -രാം പ്രസാദ്, സംഭാഷണം – മങ്കൊമ്പ് ഗോപാലകൃഷ്ണന്, ഗാനങ്ങള്‍ – റാഫി മതിര, ആലാപനം – ജാസി ഗിഫ്റ്റ്, ദുര്‍ഗ്ഗാ വിശ്വനാഥ്, ശ്യാം ശിവ, പ്രൊഡക്ഷന്‍ കണ്ട്രോളര് – അമൃതാ മോഹന്‍, ഡിസൈനര്‍ -ഭദ്ര ഡിസൈന്‍, പി ആര് ഒ – അയ്മനം സാജന്, വിതരണം -ബീബാക്രിയേഷന്സ്, സായൂജ്യം സിനി റിലീസ്. പ്രഭാസ്, തമന്ന, കൃഷ്ണം രാജു, കോവൈ ശരള, ബ്രഹ്മാനന്ദം, പ്രദീപ് റാവത്ത്, ശയാശിന്തേ എന്നിവര്‍ അഭിനയിക്കുന്നു. നവംബറില്‍ ചിത്രം തീയേറ്ററിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: