കഴക്കൂട്ടം: കഴക്കൂട്ടം എംഎല്‍എ എം.എ. വാഹിദിന്റെ കോട്ടയില്‍ വിള്ളല്‍. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാനുള്ള കച്ചിതുരുമ്പെന്ന നിലയില്‍ കഴക്കൂട്ടത്തെ നഗരസഭയാക്കാനുള്ള നീക്കത്തിനു കോടതി തടയിട്ടതോടെയാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് എംഎല്‍എക്ക് നിര്‍ണായകമാകുന്നത്.
കഴിഞ്ഞ ലോകസഭാ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ അപ്രതീക്ഷിത മുന്നേറ്റം കൂടിയായതോടെ തന്റെ കോട്ടയിലെ അടിസ്ഥാനശിലകള്‍ ഇളകിയെന്ന് എംഎല്‍എയ്‌ക്ക് മനസ്സിലായി. ഇതോടെ മുസ്ലിംലീഗുമായി ചേര്‍ന്ന് കഴക്കൂട്ടത്തെ നഗരസഭയാക്കാനുള്ള നീക്കം ആരംഭിക്കുകയായിരുന്നു. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കാര്‍ക്കും ഇതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. കഴക്കൂട്ടത്തെ നഗരസഭയാക്കിയാല്‍ തന്റെ അനുയായികളെ മത്സരിപ്പിച്ച് മണ്ഡലത്തെ തന്റെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്നായിരുന്നു വാഹിദിന്റെ കണക്കുകൂട്ടല്‍.
ലോകസഭാതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 41,829 വോ ട്ടുനേടി മണ്ഡലത്തില്‍.ഒന്നാം സ്ഥാനത്തായിരുന്നു. ആകെയുള്ള ബൂത്തുകളില്‍ 82 ബൂത്തുകളില്‍ ബിജെപി ഒന്നാം സ്ഥാനവും 31 ബൂത്തുകളില്‍ രണ്ടാംസ്ഥാനവും നേടി. രണ്ടാംസ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെ വ്യകതമായ ഭൂരിപക്ഷമുണ്ടായിരുന്നു രാജഗോപാലിന്.
ബിജെപിയുടെ കടന്നുകയറ്റത്തെ തടയാന്‍ കോണ്‍ഗ്രസ്സ് സിപിഎം കൂട്ടുകെട്ട് നഗരവാസികള്‍ മറന്നിരിക്കാന്‍ സാധ്യതഇല്ല. ആറ്റിപ്ര ഉപതെരഞ്ഞെടുപ്പില്‍ കൈമെയ്മറന്ന് സിപിഎമ്മിനെ കോണ്‍ഗ്രസ് സഹായിക്കുകയായിരുന്നു. ബിജെപിയെ ജയിപ്പിക്കരുത് എന്നായിരുന്നു ഇരുപക്ഷത്തുനിന്നും ഉപതെരഞ്ഞടുപ്പില്‍ മുഴങ്ങികേട്ട മന്ത്രം. നടക്കാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞടുപ്പിലും ഇരുമുന്നണികളും ഈ മന്ത്രം ആവര്‍ത്തിക്കുകയാണ്. കാരണം ബിജെപിയുടെ പ്രചാരണം വളരെ മുന്നേറിക്കഴിഞ്ഞു. 22 വാര്‍ഡുകളിലും ബിജെപി മത്സരിക്കുന്നുണ്ട്.
ലോകപ്രശസ്തമാകേണ്ട സ്ഥലമാണ് മണ്ഡലത്തിലെ ചെമ്പഴന്തി. ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ പുണ്യഭൂമിയെ വാഹിദ് എംഎല്‍എയും നഗരസഭ ഭരിച്ച ഇടതുപക്ഷവും ബോധപൂര്‍വ്വം മറന്നത് തെരഞ്ഞെടുപ്പില്‍ പാട്ടാണ്.
സിപിഎമ്മില്‍ ജില്ലാ സെക്രട്ടറിയുടെ തന്‍ പ്രമാണത്തത്തില്‍ നടത്തിയ സ്ഥാനാര്‍ഥി നിര്‍ണയം പൗഡിക്കോണത്ത് പ്രതിഫലിക്കുന്നുണ്ട്. 2010 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ നാലുവാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ ചെല്ലമംഗലം വാര്‍ഡിന്‍ നിന്ന് ജനവിധി തേടുന്നു. ഗുരുദേവന്റെ ജന്മസ്ഥലത്ത് മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറിയും സഹകാര്‍ഭാരതി വനിതാസെല്‍ ജില്ലാ സെക്രട്ടറിയുമായ സിമി മത്സരിക്കുന്നു. കഴക്കൂട്ടത്ത് ഡോ എ.പി.എസ്. നായരും ചന്തവിളയില്‍ ജലജകുമാരിയും കാട്ടായിക്കോണത്ത് എല്‍. ജ്യോതിയും മത്സരരംഗത്താണ്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ചെറുവയ്‌ക്കലില്‍ ചെറുവയ്‌ക്കല്‍ ജയനും ഞാണ്ടൂര്‍കോണത്ത് എം. പ്രദീപ്കുമാറും കടകംപളളിയില്‍ ജയാരാജീവും ജനവിധി തേടുന്നു.
ജെ. വസന്തകുമാരി ശ്രീകാര്യത്തും മഹേന്ദ്രബാബു ഉള്ളൂരും രമാദേവിഅമ്മ ഇടക്കോടും മത്സരിക്കുന്നു. സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥിയുള്ള പൗഡിക്കോണത്ത് നാരായണമംഗലം രജേന്ദ്രനാണ് സ്ഥാനാര്‍ഥി. ശ്യം ചന്ദ്രന്‍ മണ്ണന്തല വാര്‍ഡിലും എസ്. ബീന നാലാഞ്ചിറയിലും എസ്. ദിവ്യ മെഡിക്കല്‍ കേളേജ് വാര്‍ഡിലും ജനവിധി തേടുന്നു. അണമുഖം വാര്‍ഡില്‍ എസ്. കല, ആക്കുളത്ത് കെ.പി. ബിന്ദു, കുളത്തൂരില്‍ എം.എസ്. ശങ്കരന്‍കുട്ടി, ആറ്റിപ്രയില്‍ സുനിചന്ദ്രന്‍, പൗണ്ട്കടവില്‍ ജി. സുശീലന്‍, പള്ളിത്തുറയില്‍ ടി. തങ്കച്ചി എന്നിവരും ബിജെപിക്കായി ജനവിധിതേടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: