തിരുവനന്തപുരം: പരാജയഭീതി പൂണ്ട എല്‍ഡിഎഫ് മനഃപ്പൂര്‍വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് വള്ളക്കടവ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണസംഘത്തിന് നേരെ നടത്തിയ ആക്രമണം. വീടുകളില്‍ സമ്പര്‍ക്കം നടത്തിയിരുന്ന സ്ഥാനാര്‍ഥിയുടെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരെയാണ് സിപിഎം ഗുണ്ടകള്‍ ആക്രമിച്ചത്. സ്ഥാനാര്‍ഥിയെ പിടിച്ചു തള്ളി. തുടര്‍ന്ന് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. വെള്ളിയാഴ്ചയായതിനാല്‍ പ്രാര്‍ഥനാ സമയമാണെന്നും ഉപരോധം പിന്‍വലിക്കണമെന്നും വള്ളക്കടവ് ജമാ അത്ത് ഭാരവാഹികള്‍ ബിജെപി നേതാക്കളോട് അഭ്യര്‍ഥിച്ചു. എത്രയുംവേഗം പ്രതികളെ പിടികൂടാമെന്ന പോലീസുദ്യോഗസ്ഥരുടെ ഉറപ്പും ജമാ അത്ത് ഭാരവാഹികളുടെ അഭ്യര്‍ഥനയും മാനിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉപരോധത്തില്‍ നിന്ന് പിന്മാറി പിരിഞ്ഞുപോയി. ജില്ലാ പ്രസിഡന്റിനെ കൂടാതെ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, വൈസ് പ്രസിഡന്റ് ശംഖുംമുഖം രാധാകൃഷ്ണന്, ഏര്യാ കമ്മറ്റി പ്രസിഡന്റ് പ്രേംകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: