കണ്ണൂര്‍: വിജിലന്‍സ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഡി.ജി.പി: ടി.പി.സെന്‍കുമാര്‍. ബാര്‍ കോഴക്കേസില്‍ ജേക്കബ് തോമസ് അഭിപ്രായപ്രകടനം നടത്തിയത് ശരിയായില്ല. കേസിന്റെ അന്വേഷണവുമായി ഒരു ഘട്ടത്തിലും ബന്ധമില്ലാതിരുന്ന ജേക്കബ് തോമസ് അതിന്റെ പേരില്‍ തന്നെ മാറ്റിയെന്നു പറയുന്നത് എന്തു കൊണ്ടാണെന്നു വ്യക്തമല്ലെന്നും, തെറ്റായ കാര്യങ്ങള്‍ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഡി.ജി.പി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയന് പാസിങ് ഔട്ട് പരേഡിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു.
വിന്‍സന്‍ എം പോള്‍ കേരളത്തില്‍ ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. ഇങ്ങനെ പോയാല്‍ വിന്‍സന്‍.എം.പോളും ചിലതു തുറന്നുപറയേണ്ടി വരും. അനാവശ്യമായി ആരെയങ്കിലും പ്രൊസിക്യൂട്ട് ചെയ്താല്‍, അതിനു തുനിഞ്ഞ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിക്കാറെന്നും സെന്‍കുമാര്‍ ഓര്‍മിപ്പിച്ചു.
ഓരോരുത്തരും എന്തുകൊണ്ട് ഓരോ കാര്യം പറയുന്നുവെന്നു പിന്നീടു വ്യക്തമാകും. ഒരു കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്റേത് അന്തിമ തീരുമാനമല്ല. മേലുദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഇടപെടലും ഉണ്ടാകും. ബാര്‍ കോഴ കേസില്‍ അഭിപ്രായം പറയാന്‍ ജേക്കബ് തോമസ് അര്‍ഹനല്ല. ഞാനും പറയുന്നില്ലെന്ന് ഡി.ജി.പി. പറഞ്ഞു.
മാണിക്കെതിരെയുള്ള തുടരന്വേഷണ ഉത്തരവ് പുറത്തുവന്ന സാഹചര്യത്തില്‍ സത്യം ജയിച്ചെന്നായിരുന്നു ജേക്കബ് തോമസ് പ്രതികരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: