സ്വന്തം ലേഖകന്‍
കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് അബ്ദുള്‍ ഫസല്‍ വധക്കേസില്‍ യഥാര്ത്ഥപ്രതികള് ഇരുമ്പഴിക്കുള്ളിലായിട്ടും സിപിഎമ്മിന്റെ നുണപ്രചരണത്തിന് ജില്ലയിലെ ഏതാനും സാംസ്കാരിക നായകന്മാര് പിന്തുുണയുമായി എത്തുന്നത് ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും ആസൂത്രിതമായ അക്രമം നടക്കുന്നുവെന്ന് മുറവിളികൂട്ടി അവാര്‍ഡുകളും അംഗീകാരങ്ങളും തിരിച്ചേല്പിക്കുന്നത് ചില ബുദ്ധിജീവികള്‍ ഫാഷനായി ആഘോഷിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയില്‍ കൊലയാളികള്‍ക്ക് വേണ്ടി ഏതാനും സാംസ്കാരിക നായകന്മാര് രംഗത്ത് വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് ജാമ്യത്തുക നല്‍കിയത് പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭനാണ്. സ്വന്തം വീട്ടില്‍ വിളിച്ച് വരുത്തിയാണ് പത്മനാഭന് കാരായി രാജന് തുക നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ചെറുപ്പക്കാരനെ വിശുദ്ധ റംസാന് മാസത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് എന്ന ഉത്തമ ബോധ്യത്തില്‍ തന്നെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ സാക്ഷിനിര്‍ത്തി കാരായി രാജനെ അനുഗ്രഹിച്ചത്. കാരായി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കഴിഞ്ഞ ദിവസം സാംസ്കാരിക കൂട്ടായ്മ എന്ന പേരില്‍ പാട്യത്ത് പുകസ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സാംസ്കാരിക നായകന്മാരെന്ന് കൊട്ടിഘോഷിച്ച് സിപിഎം വേദിയിലെത്തിച്ച എം.മോഹനന്, സെല്വന് മേലൂര്‍, ജയപാലന്, നാരയണന്, പൊന്ന്യം ചന്ദ്രന് തുടങ്ങിയവര്‍ സിപിഎമ്മിന്റെ സന്തത സഹചാരികളാണെന്ന് പൊതുജനങ്ങള്ക്കറിയാവുന്നതാണ്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാ നടന് അനൂപ് ചന്ദ്രന് സിപിഎം വേദികളിലെ സ്ഥിര സാന്നിധ്യമായിട്ട് വര്‍ങ്ങളായി.
2006 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്താവന ജില്ലയിലെ സമാധാനകാംക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഫസല്‍ വധത്തില്‍ അന്വേഷണം നേരായ വഴിക്കല്ല നീങ്ങുന്നതെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും യഥാര്‍ത്ഥ പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായതും. ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കേരള സമൂഹമായിരുന്നു. ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്.
സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ കാല്‍ക്കാശിന് വിലയില്ലാത്ത രാഷ്ട്രീയ അവസരവാദികളുടെ വെളിപ്പെടുത്തലിലൂടെ കേസിലെ യഥാര്‍ത്ഥപ്രതികളെ തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന പൊള്ളയായ അവകാശവാദത്തോടെയാണ് പുതിയ വിവാദത്തിന് സിപിഎം തിരികൊളുത്തിയത്. എന്നാല്‍ നിരന്തരമായി പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും പുതുസഖാക്കളുടെ വെളിപ്പെടുത്തലുകള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനും കൂട്ടരും പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ഫസലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍ എന്നു പറഞ്ഞാണ് ഇപ്പോള്‍ ജയരാജനും ദേശാഭിമാനിയും വ്യാചപ്രചരണമഴിച്ച് വിടുന്നത്. ഒരു കള്ളം നൂറാവര്‍ത്തി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന ഗീബല്‍സിന്റെ തന്ത്രമാണ് ഇപ്പോള്‍ സിപിഎം പയറ്റുന്നതും സാംസ്കാരിക നായകന്മാരുടെ മേലങ്കിയണിഞ്ഞ സിപിഎമ്മിന്റെ കുഴലൂത്തുകാര്‍ ചെയ്യുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: