ഇരിട്ടി: ഇരിട്ടി മേഖലയില്‍ 77 പ്രശ്നബാധിത ബൂത്തുകളും മാവോയിസ്റ്റ് അക്രമ ഭീഷണിയുള്ള ആറ് ബൂത്തുകളും ഉള്ളതിനാല്‍ പോലീസ് സുരക്ഷാ ഒരുക്കങ്ങള്‍ തുടങ്ങി. ആറളം പഞ്ചായത്തിലെ കുണ്ടുമാങ്ങോട്, വിയറ്റ്നാം, ആറളം ഫാമിലെ രണ്ട് ബൂത്തുകള്‍, കീഴ്പ്പള്ളി, കല്ലറ, ചെടിക്കുളത്തെ രണ്ട് ബൂത്തുകള്‍, പെരുമ്പഴശി, ആറളത്തെ രണ്ട് ബൂത്തുകള്എന്നിവയാണ് പ്രശ്ന ബാധിത ബൂത്തുകളായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ വിയറ്റ്നാം വാര്‍ഡിലെ ബൂത്തായ പരിപ്പ്തോട് നവജീവന്‍ മാതൃക ഗ്രാമ ശിശുമന്ദിരം, ആറളം ഗവ. യുപി സ്കൂള്‍, ഇടവേലി എല്‍പി സ്കൂള്‍ എന്നിവ മാവോയിസ്റ്റ് ഭീക്ഷണിയുള്ള അതീവ പ്രശ്രന ബാധിത ബൂത്തുകളുമാണ്. തില്ലങ്കേരി പഞ്ചായത്തിലെ പടിക്കച്ചാലിലെ രണ്ട് ബൂത്തുകള്‍, തെക്കംപൊയിലിലെ രണ്ട് ബൂത്തുകള്‍, വട്ടപ്പറമ്പ, വാഴക്കാല്‍, കരുവള്ളിയിലെ രണ്ട് ബൂത്തുകള്‍, മച്ചൂര്‍മല, പള്ള്യം എന്നിവയാണ് പ്രശ്നബാധിത ബൂത്തുകളായി പോലീസ് കണ്ടെത്തിയിട്ടുള്ളത്. പായം പഞ്ചായത്തിലെ പെരിങ്കിരിയിലെ രണ്ട് ബൂത്തുകള്‍, ആനപ്പന്തി കവലയിലെ രണ്ട് ബൂത്തുകള്‍, പായം, കോളിക്കടവ്, വട്ട്യറ, മട്ടണിയിലെ രണ്ട് ബൂത്തുകള്‍ കിളിയന്തറ, ചീങ്ങാക്കുണ്ടത്തെ രണ്ട് ബൂത്തുകള്‍, കോണ്ടമ്പ്ര, മാടത്തില്‍, പെരുവംപറമ്പ, വിളമന എന്നീ ബൂത്തുംകളും പ്രശ്ന ബാധിതമാണ്. മുഴക്കുന്ന് പഞ്ചായത്തിലെ പാല, മുഴക്കുന്ന് ഗ്രാമം, പാറക്കണ്ടം, പെരുമ്പുന്ന, വിളക്കോടെ രണ്ട് ബൂത്തുകള്‍ ഊവ്വാപ്പള്ളി, കുന്നത്തൂരിലെ രണ്ട് ബൂത്തുകള്‍, അയ്യപ്പന്‍കാവിലെ രണ്ട് ബൂത്തുകള്‍,നെല്ലൂരിലെ രണ്ട് ബൂത്തുകള്‍, മുടക്കോഴി, എന്നിവയാണ് പ്രശ്നബാധിതം. ഇരിട്ടി നഗരസഭയിലെ എടക്കാനം, മീത്തലെപുന്നാട്, താവിലാക്കുറ്റി, കൂളിചെമ്പ്ര, കീഴൂര്‍കുന്ന്, അത്തിത്തട്ട്, പയഞ്ചേരി, വള്ള്യാട് എന്നീ ബൂത്തുകളും, അയ്യന്‍കുന്ന് പഞ്ചായത്തിലെ വാണിയപ്പാറയിലെ രണ്ട് ബൂത്തുകള്‍, എടപ്പുഴയിലെ രണ്ട് ബൂത്തുകള്‍, കരിക്കോട്ടക്കരി, മുണ്ടയാംപറമ്പ്, ചരളിലെ രണ്ട് ബൂത്തുകള്‍, എന്നിവയും പ്രശ്നബാധിത ബൂത്തുകളാണ്. ഉളിക്കല്‍ പഞ്ചായത്തിലെ കാലാങ്കിയിലെ രണ്ട് ബൂത്തുകള്‍, കോളിത്തട്ടിലെ മൂന്ന് ബൂത്തുകള്‍, പേരട്ടവാര്ഡിലെ രണ്ട് ബൂത്തൂകള്‍, തേര്‍മലയിലെ രണ്ട് ബൂത്തുകള്‍ എന്നിവ പ്രശ്നബാധിതമാണെന്ന് പോലീസ് പറയുന്നു. പായം പഞ്ചായത്തിലെ പെരുംപറമ്പ് യുപി സ്കൂളിലെ ഒന്നാം നമ്പര്‍ ബൂത്തും മുഴക്കുന്ന് പഞ്ചായത്തിലെ പാലാവാര്‍ഡിലെ ഒന്നാം ബൂത്തും, ഗ്രാമം വാര്‍ഡിലെ ഒന്നാം ബൂത്തും മാവോയിസ്റ്റ് ഭീഷണിയുളളതാണെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ ബൂത്തുകളിലും പ്രദേശത്തും പോലീസ് കര്‍ശന സുരക്ഷയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: