കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ നിരവധി തിരഞ്ഞെടുപ്പു ബൂത്തുകള്‍ പ്രശ്നബാധിതവും ഗുരുതര പ്രശ്നബാധിതവുമായതിനാല് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബുത്തുകളിലേക്ക് കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ഹരിതസേന എന്നപേരില്‍ വിദ്യാര്‍ത്ഥികളെ നിയോഗിക്കുന്നത് രക്ഷിതാക്കള്‍ക്ക് ആശങ്കയുളവാക്കുന്നതിനാല് വിദ്യാര്‍ത്ഥികളെ ബൂത്തുകളില്‍ സേവനത്തിനായി നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കേരള സംസ്ഥാന പേന്‍ഷനേഴ്സ് സംഘ് കണ്ണൂര്‍ ജില്ലാ കമ്മറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി. കൂടാതെ, വോട്ട് ചെയ്യാനായി കൂടുതല്‍ സമയം വരിയില്‍ നില്‍ക്കേണ്ടിവരുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് പ്രയാസം ഒഴിവാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും അപേക്ഷിച്ചു.
പെന്‍ഷനേഴ്സ് സംഘ് ജില്ലാ പ്രസിഡണ്ട് കെ.എന്‍.നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് കല്കടര്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചത്. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.കരുണാകരന് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സുധീന്ദ്രയജ്ഞദാസ്, പി.പരമേശ്വരന്, സി.ദേവരാജന്‍, പി.ബാലന്, എ.കെ.രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: