മംഗലാപുരം: ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന രമാശക്തിമിഷന്റെ ആഭിമുഖ്യത്തില്‍ ദിവ്യമാതാ ശ്രീരമാദേവി തൃപ്പാദങ്ങളുടെ 37-ാം മഹാസമാധിദിനം വിവിധ ഭക്തമണ്ഡലി കേന്ദ്രങ്ങൡ ആചരിക്കും. നവംബര്‍ 1ന് രാവിലെ ശക്തിനഗറിലെ വിശാലമായ പ്രാര്‍ത്ഥനാ ഹാളില്‍ ശ്രീരമാദേവി സുപ്രഭാതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ലളിതാ സഹസ്രനാമാര്‍ച്ചന, അന്നദാനം, ഭജന, ധ്യാനം എന്നിവയും രാത്രി ദുര്‍ഗ്ഗാ നമസ്കാര പൂജയും നടക്കും. അമ്മ ഉപയോഗിച്ച അപൂര്‍വ്വ വസ്തുക്കള്‍ അന്ന് ഭക്തന്മാര്ക്ക് തുറന്നുകാണിക്കും. അന്നുരാവിലെ 10ന് രമാശക്തിമിഷന്‍ വാര്‍ഷിക പൊതുയോഗവും തുടര്‍ന്ന് കേന്ദ്രകമ്മറ്റി യോഗവും നടക്കുമെന്നും ശ്രീരമാദേവി മിഷന് കേരള ഘടകം ജന.സെക്രട്ടറി ഭാസ്കരന് കാവും ഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: