കണ്ണൂര്‍: ബാര്‍കോഴ കേസ്സില്‍ വിജിലന്‍സിന്റെ നിലനില്‍പ്പിനെതന്നെ ചോദ്യം ചെയ്യുന്നതാണ് കോടതിവിധിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂര്‍ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ അധികാരങ്ങളെ കോടതി ചോദ്യം ചെയ്യുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ വിജിലന്‍സ് നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കും. ആവശ്യമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കും. നിയമപരമായി മാത്രമാണ് ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത്. ഡയറക്ടറുടെ ഇടപെടലുകളെ ചോദ്യം ചെയ്യുന്നത് ശരിയല്ല. കേസന്വേഷണത്തില്‍ സൂപ്പര്‍ വൈസിംഗ് നടത്താന്‍ ഡയറക്ടര്‍ക്ക് അവകാശമില്ലെങ്കില്‍ വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും. വിജിലന്‍സ് ഡയറക്ടര്‍ ഇപ്പോള്‍ രാജിവെക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. ബാര്‍കോഴ കേസ് ജേക്കബ് തോമസിനെ ഏല്‍പ്പിച്ചിരുന്നില്ലെന്നും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബാര്‍കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീലിന് പോകില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ കെ.എം.മാണി മന്ത്രിസ്ഥാനം രാജിവെക്കേണ്ടിയിരുന്നില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഓരോരുത്തരുടെ ധാര്‍മ്മികതയെ അനുസരിച്ചായിരിക്കും എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: