തൊടുപുഴ : തദ്ദേശീയ തെരഞ്ഞെടുപ്പ് അടുത്തതോടെ പരിശോധനകള്‍ ശക്തമാക്കി കൂടുതല്‍ വിജിലന്റായി ജില്ലാ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്. ജില്ലയിലെമ്പാടും പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ മറവില്‍ കഞ്ചാവും മദ്യവും ഒഴുക്കുമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. ജില്ലയിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും 24 മണിക്കൂറും എക്സൈസ് വിഭാഗം പരിശോധന നടത്തുന്നുണ്ട്. എല്ലാ വാഹനങ്ങളും പരിശോധന നടത്തിയതിന് ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. നഗര ഗ്രാമങ്ങള്‍ വ്യത്യാസമില്ലാതെ എല്ലാ ഇടങ്ങളിലും കോളനികളിലും സംശയാസ്പദമായ വാഹനങ്ങളിലും എല്ലാം പരിശോധന നടന്നുവരികയാണ്. 7-ാം തീയതി വരെ ഉദ്യോഗസ്ഥരെ അവധി എടുക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. തൊടുപുഴയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും വാറ്റ് ചചാരായം പിടികൂടിയിരുന്നു. നെടുങ്കണ്ടത്ത് നിന്നും 1.5 കിലോ കഞ്ചാവും കഴിഞ്ഞ ദിവസം എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: