പൂച്ചാക്കല്‍: ഇടതു-വലതു മുന്നണികളെ ജനം കുരിശിലേറ്റുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. പൂച്ചാക്കലില്‍ സമത്വമുന്നണി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിയും കെപിഎംഎസും ബിജെപിയും ഉള്‍പ്പെട്ട സഖ്യം തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടതുപക്ഷം ആക്ഷേപമുന്നയിക്കുന്നത് പരാജയഭീതി മൂലമാണ്. മുസ്ലീം ലീഗുമായി സഖ്യമുള്ള കോണ്‍ഗ്രസിനും പിഡിപി യുമായി കൂട്ടുകൂടിയ സിപിഎമ്മിനും ബിജെപി എസ്എന്‍ഡിപി സഖ്യത്തെ കുറ്റപ്പെടുത്താന്‍ അവകാശമില്ല.
ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള മുഴുവന്‍ നവോത്ഥാന നായകരെയും സിപിഎം പരിഹസിച്ചിട്ടുണ്ട്. ബീഫ് വിവാദം ഉയര്‍ത്തിക്കൊണ്ടു വരുന്നത് മറ്റൊന്നും പറയാനില്ലാത്തതിനാലാണ്. ബീഫ് കഴിക്കരുതെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന്‍ അദ്ധ്യക്ഷനായി.
















