നിലമ്പൂര്‍: ലീഗ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ഫഌക്‌സുകളില്‍ പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക്. മുസ്ലീം ലീഗ് മുനിസിപ്പല്‍ മണ്ഡലം പ്രസിഡന്റും നഗരസഭ ഏഴാം ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുമായ പി.വി.ഹംസയുടെ ഫഌക്‌സ് ബോര്‍ഡുകളില്‍ ലീഗ് സംസ്ഥാന അദ്ധ്യക്ഷനും ആത്മീയ നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ചിത്രം ചേര്‍ക്കാത്തത് വിവാദമായിരിക്കുന്നു.
മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കിടിയില്‍ തന്നെ ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. തങ്ങളുടെയും ലീഗ് നേതാക്കളുടെയും തലക്ക് പകരം ഫഌക്‌സുകളില്‍ നിറഞ്ഞിരിക്കുന്നത് ആര്യാടനും മകനുമാണ്. ലീഗിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ആര്യാടനെ ഫഌക്‌സില്‍ ഉള്‍പ്പെടുത്തിയതാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. ആര്യാടനും മകനും മുന്നില്‍ സ്വന്തം അഭിമാനം പണയവെച്ചിരിക്കുകയാണ് സ്ഥാനാര്‍ത്ഥിയെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. കോണി ചിഹ്നത്തോടൊപ്പം ലീഗിന്റെ ശത്രവും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ സ്ഥാനം പിടിച്ചത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
പാണക്കാട് തങ്ങള്‍ക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച പി.വി.ഹംസ ലീഗ് രാജ്യസഭാംഗം പി.വി.അബ്ദുള്‍ വഹാബിന്റെ ബന്ധുകൂടിയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഫഌക്‌സുകളില്‍ അബ്ദുള്‍ വഹാബിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ആ മാന്യതപോലും പി.വി.ഹംസ കാണിക്കാത്തതാണ് പുതിയ വിഭാഗിയതക്ക് കാരണം. ആര്യാടനോട് ഹംസക്ക് അമിത ഭക്തിയാണെന്ന് നേരത്തെ ആരോപണമുണ്ട്. ഏഴാം വാര്‍ഡില്‍ നിലവില്‍ ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഫഌക്‌സിലെ ചിത്രത്തെ ചൊല്ലിയുള്ള ലീഗിലെ ഭിന്നത തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് കൈപ്പന്‍ഞ്ചേരി പ്രചാരണ രംഗത്ത് വളരെ മുന്നിലാണ്. യുഡിഎഫിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് മുഹമ്മദ് ഷമീറും മത്സരരംഗത്തുണ്ട്. ഇത് ലീഗ് സ്ഥാനാര്‍ത്ഥിക്ക് തലവേദനയാകുന്നു. ഒപ്പം പാണക്കാട് തങ്ങളെ പോസ്റ്ററില്‍ നിന്നും നീക്കം ചെയ്തതും പകരം ആര്യാടന്റെയും മകന്റെയും ഫോട്ടോ പ്രിന്റ് ചെയ്തതും ലീഗ് വോട്ടുകള്‍ ഭിന്നിക്കുമെന്നതില്‍ സംശയമില്ല.
നിലമ്പൂര്‍ നഗരസഭയില്‍ ഒരു ലീഗ് പ്രതിനിധിയെ പോലും വിജയിപ്പിക്കില്ലെന്ന കോണ്‍ഗ്രസിന്റെയും ആര്യാടന്റെയും വെല്ലുവിളിയില്‍ പേടിച്ചാണ് ഹംസ തങ്ങളെ വെട്ടിയതെന്നും ആരോപണമുണ്ട്.
അബ്ദുള്‍ വഹാബിന്റെ ചിത്രങ്ങള്‍ മാത്രം ചില ഫ്‌ളക്‌സുകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
ലീഗിന്റെ രാജ്യസഭാം ഗമായിരുന്നിട്ടും അദ്ദേഹത്തിന് ആര്യാടനുമായി നല്ല ബന്ധമാണ്. അതുകൊണ്ടാണ് പാണക്കാട് തങ്ങളെ വെട്ടിയിട്ടും വഹാബിനെ വെട്ടാന്‍ ആര്യാടന്‍ സമ്മതിക്കാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: