പിലാത്തറ: പീരിക്കാംതടം ദേശീയപാത-പഴയങ്ങാടി കെഎസ്ടിപി റോഡ് ജംഗ്ഷനില്‍ ടിപ്പര്‍ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന സഹോദരന് ഗുരുതരമായ പരിക്കേറ്റു. കണ്ടോന്താര്‍ ചെങ്ങളത്തെ വടക്കെ വീട്ടില്‍ ബാലകൃഷ്ണന്റെ മകന് തൃക്കരിപ്പൂര്‍ തടിയന് കൊവ്വലിലെ വി.വി.സുനില്കുമറാണ് (40) ആണ് മരിച്ചത്. അനുജന് കുഞ്ഞിമംഗലത്തെ അനില്‍കുമാര്‍ (35)ഗുരുതരമായ പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുനില്‍കുമാര്‍ തൃക്കരിപ്പൂരില്‍ തെക്കെമണിയാട്ടെ വെല്‍ഡിംഗ് തൊഴിലാളിയും അനില്‍കുമാര്‍ ഏഴിലോട് വര്‍ക്ഷോപ് തൊഴിലാൡയുമാണ്.
ബുധനാഴ്ച രാത്രി 12മണി കഴിഞ്ഞാണ് അപകടം. ചെങ്ങളത്തെ സമുദാ തറവാട് ധര്മ്മദൈവസ്ഥാനത്ത് പതിനൊന്നാമുദയം അടിയന്തിര കര്‍മ്മങ്ങള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍. പയ്യന്നൂര്‍ ഭാഗത്തുനിന്നും വന്ന ടിപ്പര്‍ ലോറി പിലാത്തറയില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കില്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അമ്മ: ബാലാമണി. ഭാര്യ: പ്രീത. മക്കള്‍: ദേവിക, ദേവദത്തന്. സഹോദരി: അനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: